ജിദ്ദ, അക്രമങ്ങൾ അഴിച്ചു വിട്ടും, അനീതികൾ നടപ്പാക്കിയും, മത നിരാശത്തെ പ്രോത്സാഹിപ്പിച്ചും കലാലയ അന്തരീക്ഷങ്ങൾ മലീന സമാക്കിയും, നാടിനെ ഒന്നടങ്കം നടുക്കിയ സിദ്ധാർ ധനെപ്പോലെയുള്ള നിരപരാധികളായ വിദ്യാർത്ഥികളെഅരുകൊല ചെയ്തും വിദ്യാർത്ഥി സമൂത്തിനും നാടിനും അപമാനമായി തീർന്ന എസ്, എഫ്, ഐക്ക് വിദ്യാർത്ഥികൾ ഒന്നടങ്കം കൊടുത്ത കടുത്ത ശിക്ഷാ നടപടിയാണ് യൂനിവേഴ്സിറ്റികളിലും, കോളേജുകളിലും നടന്ന തിരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐ യുടെ അതിദയനീയമായ പരാജയത്തിന് കാരണമെന്നും, അതുകൊണ്ട്, എം എസ് ഫിനും, കെ എസ് യു വിനും കടന്ന് ചെല്ലാൻ അനുവദിക്കാത്ത കാമ്പസുകളിൽ പോലും എം എസ് എഫും കെ എസ് യു വും മികച്ച വിജയം നേടിയെതെന്നും കാലകാലങ്ങളായി എസ് എഫ് ഐ യുടെ കുത്തയാക്കി വെച്ചിരുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിയും, പരിയാരം കോളേജു മല്ലാം എം എസ് എഫിനെയും സംഖ്യത്തെയും വിദ്യാർത്ഥികൾ നെഞ്ചിലേറ്റി തിരഞ്ഞെടുത്തത് ഇതിനല്ലാം മികച്ച ഉദാഹരണങ്ങളാണെന്നും, ഉലമാ, ഉമറാ ബന്ധത്തിന്റെ അടിസ്ഥാന ശിലയാണ് സമുദായ ഐക്യത്തിന്റെയും,നന്മയുടെയും ലക്ഷ്യമെന്നും അതുകൊണ്ട് തന്നെ ഏതൊരു ലീഗുകാരന്റെയും പോഷക ഘടകങ്ങളും അനുസരിക്കേണ്ട അവസാന വാക്ക് പാണക്കാട് സാദിഖലി തങ്ങളുടെതാണന്നും ഓരോ ലീഗുകാരന്റെയും പോളിറ്റ്ബ്യൂറോയും, ഹൈക്കമാന്റം പാണക്കാട് കുടുബമാണെന്നും, നവാസ് തന്റെ പ്രസംഗത്തിൽ സദസ്യരെ ഓർമ്മപ്പെടുത്തി.
ജിദ്ദ നിലമ്പൂർ മണ്ഡലം കെ എം സി സി ഷറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മണ്ഡലത്തിൽ നിന്ന് ഹജ് സേവനത്തിന് പ്പോയവളണ്ടിയർമാരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന സംസ്ഥാന എം എസ് എഫ് പ്രസിഡണ്ട് പി.കെ നവാസ് പ്രതികൂലസാഹചര്യത്തിലും അല്ലാഹുവിന്റെ അതിഥികൾക്ക് സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായ കെ എം സി സി നിലമ്പൂർ മണ്ഡലം ഹജ് വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവത്താതാണെന്ന് തുടർന്ന് പ്രസംഗിച്ച ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹുസ്സയിൽ ചുള്ളിയോടും കെ എം സി സി നേതാക്കളും അഭിപ്രായപ്പെട്ടു.
നാഷണൽ, സെൻട്രൽ, ജില്ല, മണ്ഡലം, ഏരിയ കെ എം സി സി വനിതാ വിഗ് നേതാക്കളുടെയും, തിങ്ങിനിറഞ്ഞ പ്രവർത്തകരെ കൊണ്ടും പ്രൗഡഗംഭീരമായിരുന്നു ആദരവിന്റെ വേദിയും സദസ്സുംആദരവ് ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അബുട്ടി പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. സൗദി കെ എം സി സി നാഷണൽ കമ്മിറ്റി പ്രസി സണ്ട് അഹമ്മദ് പാളയാട്ട് ഉൽഘാടനം ചെയ്തു, വളണ്ടിയർ സേവന സന്നദ്ധർക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിന്റെ തുടക്കം കെ എം സി സി സെൻ ട്രൽ കമ്മിറ്റി പ്രസിഡണ്ട് അബു അരി ബ്രനിർവ്വഹിച്ചു. സെൻ ട്രൽ കമ്മികമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി, ഇണ്ണ്യാക്ക, അമീൻ ഇസ്ലാഹി, സൽമാൻ വഴിക്കടവ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി, സെക്രട്ടറി ഫസലുമൂത്തേടം, സ്വാഗതവും, ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു, സക്കറിയ ഖിറാഅത്ത് നടത്തി