റിയാദ്– കോഴിക്കോട് തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിഒന്നാമത് ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ-2025 പവേർഡ് ബൈ ന്യൂ സ്പൈഡർ പ്ലസ് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ നടത്തിയ രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ ടീം എൽ ഫിയാഗോ എഫ് സിക്ക് ജയം. ടീം കിക്കെർസ് എഫ് സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഫിയാഗോ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് മുന്നിൽ ശേഷമാണ് കിക്കെർസ് എഫ് സി മൂന്ന് ഗോളുകളും വഴങ്ങിയത്.
എൽ ഫിയാഗോ എഫ് സിക്ക് വേണ്ടി ജാസ്സിം , യാസർ , ഡാനിഷ് ബഷീർ എന്നിവർ ഗോളുകൾ നേടി. എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത് ഹബീബാണ്. എൽ ഫിയാഗോ എഫ് സി യുടെ യാസർ ആയിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം ടെഫ ആക്ടിങ് ചെയർമാൻ & സി എം സി ഐ ടി ഹെഡ് താജുദ്ധീൻ പി മാളിയേക്കലും , സംഗമം ട്രോഫി ഡാഫൊഡിൽസ് ഗ്രൂപ്പ് എം ഡി ഹൈസം ആദമും ചേർന്നു സമ്മാനിച്ചു.
തുടർന്ന് നടന്ന സംഗമം ജൂനിയർ ഫുട്ബോൾ മത്സരത്തിൽ ഖിദിയ യുണൈറ്റഡ് അത്‌ലറ്റികോ അൽ ദിരിയയെ സമനിലയിൽ കുരുക്കി. ഖിദിയ യുണൈറ്റഡ് ടീമിന്റെ റെമിൻ ഷാഹിദ് ആയിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച് , സംഗമം ജനറൽ സെക്രട്ടറി എസ് വി ഹനാൻ ബിൻ ഫൈസൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു.
ശേഷം നടന്ന റിയാദ് പയനീർസും തെക്കേപ്പുറം ഫാൽക്കൺ തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. തുടക്കത്തിൽ തന്നെ തെക്കേപ്പുറം ഫാൽക്കൺ ടീം ക്യാപ്റ്റൻ ഷഫാഫിന്റെ ഗോളിലൂടെ മുന്നിലെത്തി. തെക്കേപ്പുറം നാല്പത്തിനാലാം മിനിറ്റിൽ റിയാദ് പയനീർസിന്റെ ജലാൽ നേടിയ ഗോളിലാണ് എതിരാളികൾ ഒപ്പം എത്തിയത്. മത്സരം 1 – 1 ഇൽ അവസാനിച്ചു. റിയാദ് പയനീർന്റെ ജലാൽ ആയിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച് , മാൻ ഓഫ് ദി മാച്ചിനുള്ള ടൈം ഹൗസ് പുരസ്‌കാരം സേഫ്റ്റി മോർ എം ഡി കെ പി ഹാരിസും സംഗമം ട്രോഫി സംഗമം പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിനും ചേർന്നു സമ്മാനിച്ചു .
ചടങ്ങിലെ മുഖ്യതിഥിയായ ദി ബോളിവുഡ് ലോഞ്ച് റെസ്റ്റാറെന്റ് എം ഡി അബ്ദുൽ റസാഖ് , വിശിഷ്‌ടാതിഥികളായ ടെഫ ആക്ടിങ് ചെയർമാൻ & സി എം സി ഐ ടി ഹെഡ് താജുദ്ധീൻ പി മാളിയേക്കൽ , ഈസി കുക്ക് എം ഡി ആദിൽ ഷെരിഫ് , നാട്ടിൽ നിന്നും സന്ദർശനത്തിനെത്തിയ ഇമ്പിച്ചമ്മു വലിയകം , ടീ ടൈം സൗദി എം ഡി ഹസ്സൻ കോയ മുല്ലവീട്ടിൽ , കെ ൻ അഡ്വെർടൈസിങ് എം ഡി എസ് എം മുഹമ്മദ് യൂനുസ് അലി , എസ് എം യൂനുസ് ജിദ്ദ , മിനവർ ഒജി ദമ്മാം, സംഗമം പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിൻ , വൈസ് പ്രസിഡന്റ് പി സലിം സ്റ്റാർ , ട്രെഷറർ ഒ കെ ഫാരിസ് എന്നിവർ ജൂനിയർ സീനിയർ മത്സരങ്ങളിലായി കളിക്കാരുമായി പരിചയപ്പെട്ടു. സംഗമം സ്പോർട്സ് കൺവീനർ ഡാനിഷ് ബഷീർ പരിപാടികൾക്ക് നേതൃത്വം നൽകി,സംഗമം എക്സിക്യൂട്ടീവ് മെമ്പർമാർ പരിപാടികൾ നിയന്ത്രിച്ചു.
ഒക്ടോബർ മുപ്പത്തിയൊന്നു വെള്ളിയാഴ്ച നടക്കുന്ന മൂന്നാം വാരത്തിലെ ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ 2025 ലീഗ് മത്സരത്തിലെ ആദ്യമത്സരത്തിൽ തെക്കേപ്പുറം ഫാൽക്കൺ കിക്കെർസ് എഫ് സിയെയും ,രണ്ടാം മത്സരത്തിൽ റിയാദ് പയനീർസ് എൽ ഫിയാഗോ എഫ് സി ടീമിനെയും നേരിടും. തുടർന്നു സംഗമം ജൂനിയർ ഫുട്ബോൾ ഫൈനൽ മത്സരങ്ങളും , സംഗമം ലെജൻഡ് ഫുട്ബാൾ മത്സരങ്ങളും അരങ്ങേറും . നവംബർ ഏഴിനു വെള്ളിയാഴ്ച സംഗമം സബ് ജൂനിയർ & കിഡ്സ് ഫുട്ബാൾ മത്സരങ്ങളും , ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ-2025 ഫൈനൽ മത്സരങ്ങളും റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ അരങ്ങേറുമെന്നു സംഘടകർ അറിയിച്ചു.വൈകീട്ട് നാലു മണി മുതൽ രാത്രി എട്ടു മണിവരെയാണ് മത്സരങ്ങൾ അരങ്ങേറുക.

 
		

