റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു. 2025-26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയാണ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.
മുനീബ് ബി. എച്ച് (ചെയർമാൻ), പി. കെ മുസ്തഫ മാനന്തേരി (ചീഫ് കോഓഡിനേറ്റർ), അബ്ദുൽ നിസാർ, ഷുക്കൂർ പൂക്കയിൽ (വൈ. ചെയർ.), അബൂബക്കർ (ട്രഷറർ),
റഷീദ് അലി, അബ്ദുൽ അസീസ് തങ്കയത്തിൽ (ഹ്യൂമൻ റിസോഴ്സ്-സി.എൽ.പി കോഓഡിനേറ്റർസ്), റിസ്‌വാൻ അഹ്‌മദ്, നബ്ഹാൻ അബ്ദുൽ ലത്തീഫ് (കരിയർ കോഓഡിനേറ്റർസ്), അമീർ ഖാൻ, മൻസൂർ ബാബു (ആക്ടിവിറ്റി കോഓഡിനേറ്റർസ്),നവാസ് റഷീദ് (പബ്ലിക് റിലേഷൻസ്) മുഹമ്മദ് അസ്‌ലം (മീഡിയ)എന്നിവരാണ് പുതിയ ഭാരവാഹികൾ. മുൻ ചെയർമാൻ റഷീദ് അലി പുതിയ ഭാരവാഹികളെ നാമനിർദേശം ചെയ്യുകയും എക്സിക്യൂട്ടിവ് കമ്മിറ്റി ഐക്യകണ്ടേന തെരഞ്ഞെടുക്കുകയുമായിരുന്നു.