Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • ഗുജറാത്ത് സമാചര്‍ പത്രം ഉടമയെ അറസ്റ്റ് ചെയ്ത് ഇ.ഡി, എതിര്‍ ശബ്ദങ്ങളെ തകര്‍ക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
    • 1989ല്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു
    • ബാഴ്സയുടെ ഡൊമസ്റ്റിക് ട്രെബിൾ; ഫ്ലിക്ക് ആശാന്റെ മാജിക്ക്
    • ഇന്‍ഡ്യ സംഖ്യത്തിന്റെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചിദംബരം
    • കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ദമാം ഒ.ഐ.സി.സി ‘ലീഡേഴ്സ് ചാറ്റ് വിത്ത് അഡ്വ: പഴകുളം മധു’ സംഘടിപ്പിച്ചു

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം17/05/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം. ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം ‘മാറ്റൊലി 2024’ ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ ദമാമിലെത്തിയ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുവിനൊപ്പം, ദമാം റീജ്യണൽ കമ്മിറ്റി “ലീഡേഴ്സ് ചാറ്റ് വിത്ത് അഡ്വ: പഴകുളം മധു” എന്ന പേരിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി പള്ളിത്തോപ്പിൽ ഷിബു ഉദ്ഘാടനം ചെയ്തു. ദമാം ഒ ഐ സി യുടെ പ്രവർത്തനം ഏറെ പ്രശംസ അർഹിക്കുന്നതാണ്. പരിപാടികളിലെ പ്രവർത്തക സാന്നിദ്ധ്യം സംഘടനാ മികവിൻറെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

    മുൻ കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറും ഒ ഐ സി സി ഗ്ലോബൽ വൈസ് ചെയർമാനുമായ അഹ്‌മദ് പുളിക്കൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രവിശ്യയിലെ ഒരോ ഒ ഐ സി സി പ്രവർത്തകനെയും പേരെടുത്ത് വിളിക്കത്തക്ക തരത്തിൽ ബന്ധമുള്ള നേതാവാണ് അഡ്വ: പഴകുളം മധുവെന്ന് അദ്ദേഹം പറഞ്ഞു. പഴകുളം മധുവിന് സൗദി ഒ ഐ സി സി യുടെ ചാർജജ് കെ പി സി സി നൽകിയത് ഏറെ സന്തോഷകരമായ കാര്യമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി ദേശീയ തലത്തിൽ അധികാരത്തിൽ വരുന്ന ഈ സാഹചര്യത്തിൽ, പ്രവാസ സമൂഹത്തിനായി ഒ ഐ സി സിക്ക് ഏറേ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മതേതര ജനാധിപത്യ ചേരിക്ക് അനുകൂലമായി രാജ്യത്തിൻറ്റെ രാഷ്ട്രീയ സാഹചര്യം എറെ മാറിയിരിക്കുന്നതായി പഴകളം മധു പറഞ്ഞു. പകുതിയിലധികം സീറ്റുകളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ ചിത്രം വ്യക്തമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നയിക്കുന്ന ഇന്ത്യാ മുന്നണി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും.

    ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കും, ഭരണഘടന തകർക്കപ്പെടും, സ്വാതന്ത്യം നഷ്ടമാകും, ജനജീവിതം ദുസഹമാകും. നിലവിൽ ഭരണഘടനാ സ്ഥാപനങ്ങൾ പോലും ബിജെപിയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, പട്ടികജാതി, വർഗ കമ്മീഷൻ തുടങ്ങി സിഎജിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല. ജുഡീഷ്യറിയും അത്തരമൊരു ആരോപണത്തിന്റെ നിഴലിലാണ്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ 32 ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടു. മോദിക്കെതിരെ സംസാരിക്കുന്ന സമൂഹ മാധ്യമങ്ങൾ പോലും വിലക്ക് നേരിടുകയാണ് – പഴകുളം മധു പറഞ്ഞു

    കേരളം എന്നും ബിജെപിയുടെ നഷ്ട സ്വപ്നമാണ്. കോൺഗ്രസ് മുക്ത ഭാരതത്തിന് കേരളത്തെ ഒരുക്കാൻ മോദിക്കൊപ്പം കൈകൊർത്ത് പിടിച്ചിരിക്കുകയാണ് പിണറായി വിജയൻ. വാക്കുകൾ കൊണ്ട് രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ മോദിക്കുവേണ്ടി ക്വട്ടേഷൻ എടുത്തിരിക്കുന്ന പിണറായി, ആർ എസ് എസ് അജൺഢകൾ നടപ്പിലാക്കുന്ന തിരക്കിലാണ്. വർഗീയ ശക്തികൾക്ക് വേണ്ടി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും സാമുദായിക ഐക്യത്തെയും തകർക്കാൻ ശ്രമിക്കുന്ന പിണറായിയെ അടുത്ത തിരഞ്ഞെടുപ്പോടെ യു ഡി എഫ് തുത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    തുടർന്ന് നടന്ന മുഖാമുഖം പരിപാടിയിൽ നാഷണൽ,റീജ്യണൽ,ജില്ലാ, എരിയ നേതാക്കളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകിയും, നിർദേശങ്ങൾ സ്വീകരിച്ചും, ഉൾക്കൊണ്ടും നടത്തിയ സദസ്സ് തികച്ചും വ്യത്യസ്ത അനുഭവമായി.

    പ്രവാസികൾ എന്നും കേരളത്തിന്റെയും കോൺഗ്രസ്സ് പാർട്ടിയുടെയും കരുത്താണ്. സേവനങ്ങളിലൂടെയും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സൗദി കിഴക്കൻ പ്രവിശ്യ ഒ ഐ സി സി നന്നായി പ്രവർത്തിക്കുന്നുണ്ട്, ഇത് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

    ഒ ഐ സി സി യുടെ പ്രവർത്തനങ്ങൾ ശക്തിപെടുത്തുന്ന വിധത്തിൽ ഉള്ള പദ്ധതികൾ കെ. പി.സി.സി യുടെ ഭാഗത്ത് നിന്നും ഉണ്ടാകും. മികച്ച പ്രവർത്തനവും കഠിനാദ്ധാനവും നടത്തിയാൽ ഇനിയും ഒ ഐ സി സി ക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും. എല്ലാ കമ്മിറ്റികളും അച്ചടക്കത്തോടെ സംഘടനാ സംവിധാനത്തിന്റെ ഭാഗമാകാൻ ബാധ്യസ്ഥരാണ് എന്നും അദ്ദേഹം പറഞ്ഞു.
    കോൺഗ്രസ്സിൻറ്റെയും, ഒ ഐ സി സിയുടെയും സംഘടനാപരമായ കാര്യങ്ങളിൽ സദസ്സിൽ നിന്ന് വന്ന നിർദേശങ്ങൾ കൃത്യമായ രീതിയിൽ പരഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

    റീജ്യണൽ പ്രസിഡൻറ്റ് ഇകെ സലിം അദ്ധ്യക്ഷനായിരുന്നു. ചന്ദ്രമോഹൻ, ഹമീദ് മരക്കാശ്ശേരി, ലൈജു ജയിംസ്, ഉമർ കോട്ടയിൽ, നസീർ തുണ്ടിൽ, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, അൻവർ സാദിഖ്, ദിൽഷാദ്, ഹുസ്ന ആസിഫ്, നിഷാദ് കുഞ്ചു, സുബൈർ പാറയ്ക്കൽ, എബി അടൂർ, താജു അയ്യാരിൽ എന്നിവർ മുഖാമുഖം പരിപാടിയുടെ ഭാഗമായി ചോദ്യങ്ങൾ ചോദിച്ചു.

    ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഹനീഫ് റാവുത്തർ,പത്തനംതിട്ട ജില്ലാ പ്രസിഡൻറ് തോമസ് തൈപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, സി ടി ശശി നന്ദിയും പറഞ്ഞു.

    ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ സിറാജ് പുറക്കാട്, റസാഖ് പൂക്കോട്ട്പാടം നാഷണൽ കമ്മിറ്റി പ്രതിനിധി കളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റിയാദ് റീജ്യണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് സലിം കളക്കര എന്നിവർ സനിഹിതരായിരുന്നു.

    പ്രമോദ് പൂപ്പാല,ഷംസ് കൊല്ലം, പി കെ അബ്ദുൽ ഖരീം, വിൽസൻ തടത്തിൽ, നൗഷാദ് തഴവ,ഷിജില ഹമീദ്, ഡോ: സിന്ധു ബിനു,സക്കീർ പറമ്പിൽ, സി.ടി ശശി, ജേക്കബ് പാറയ്ക്കൽ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, അരവിന്ദൻ, യഹിയ കോയ, ബിനു.പി.ബേബി, റഷീദ് പത്തനാപുരം, അസീസ് കുറ്റ്യാടി, റോയ് വർഗ്ഗീസ്, ഹുസ്ന ആസിഫ്,വിവിധ ജില്ലാ എരിയ പ്രസിഡൻറുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗുജറാത്ത് സമാചര്‍ പത്രം ഉടമയെ അറസ്റ്റ് ചെയ്ത് ഇ.ഡി, എതിര്‍ ശബ്ദങ്ങളെ തകര്‍ക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
    16/05/2025
    1989ല്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു
    16/05/2025
    ബാഴ്സയുടെ ഡൊമസ്റ്റിക് ട്രെബിൾ; ഫ്ലിക്ക് ആശാന്റെ മാജിക്ക്
    16/05/2025
    ഇന്‍ഡ്യ സംഖ്യത്തിന്റെ ഭാവിയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ചിദംബരം
    16/05/2025
    കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡന ദൃശ്യങ്ങളും
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.