ജുബൈൽ: കിഴക്കൻ പ്രവിശ്യയിലെ വിവിധ കലാകാരൻമാർ അണിനിരന്ന വിന്റർ ഫെസ്റ്റ് 2025-ന് തുടക്കമായി. ജുബൈൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങാതിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായകരായ സന്ധു സന്തോഷ്, നവ്യ വിനോദ്, സൗജന്യ, ജസീർ കണ്ണൂർ, ഗൗരി നന്ദ, അരുൺ, നിസാർ ആലപ്പി, മിഷേൽ ,മാധവ് സന്തോഷ് ,നിഹാൽ,ആരോൺ, ഗോകുൽ, ആദർശ് സി.ബി എന്നിവർ അവതരിപ്പിച്ച പാട്ടുകളും വിസ്മയ സജീഷ് അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും സൗദി തണ്ടർബാംഗ് അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ ഫ്യൂഷനും സൗഗന്ത് അവതരിപ്പിച്ച വയലിൻ പെർഫോമൻസും സൗദി പാട്ടുകൂട്ടം അവതരിപ്പിച്ച നാടൻ പാട്ടുകൾ കൊണ്ടും ശ്രദ്ധേയമായി. ഫിറോസ് ഒറ്റപ്പാലം അവതാരകനായി.

കുട്ടികൾക്കായുള്ള കളറിംഗ് മത്സരവും സംഘടിപ്പിച്ചു. ശിഹാബ് കൊയിലാണ്ടി ചങ്ങാതിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ലോഗോ പ്രകാശനം ചെയ്തു.