ജിദ്ദ: മങ്കട സി.എച്ച് സെന്റർ ഫോറത്തിന്റെ കീഴിൽ റമദാൻ റിലീഫിന്റെ ഭാഗമായി സ്വരൂപിച്ച സംഖ്യ കൈമാറി. 4,56,000 രൂപയാണ് ആണ് ഫോറം ഭാരവാഹികളായ മജീദ് വി.ടി മങ്കട,കാലിദ് വാഴേങ്ങൽ,റാഫി കടന്നമണ്ണ എന്നിവരുടെ നേതൃത്വത്തിൽ മങ്കട സി.എച്ച് സെന്റർ ചെയർമാൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എല്‍.എക്ക് കൈമാറിയത്. പി.ടി ഹംസ കൂട്ടിലിന്റെ അധ്യക്ഷതയിൽ മങ്കട സി എച് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കോട്ടക്കൽ എം.എല്‍.എ പ്രൊഫ ആബിദ് ഹുസ്സൈൻ തങ്ങൾ ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മങ്കട മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ അഡ്വ ടി കുഞ്ഞാലി,സയ്യിദ് അബു തങ്ങൾ മക്കരപ്പറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദാലി കെ.പി,ബഷീർ ഹുസൈൻ തങ്ങൾ,മങ്കട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ മദീന വാപ്പു,മൻസൂർ മാസ്റ്റർ,വീരാൻകുട്ടി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരീം വി.പി,റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഡ്വ അനീർ ബാബു പെരിഞ്ചിരി, ഗഫൂർ അമ്പലകുത്ത്, എഫ്.എം.സി.എച്ച് ഭാരവാഹികളായ കാലിദ് വാഴേങ്ങൽ, ഷറഫുദ്ധീൻ അറക്കൽ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹാരിസ് ബാബു വെള്ളില, ആഷിഖ് വെള്ളില, കോയ കൂട്ടിൽ, ഹനീഫ കളത്തിങ്കൽ, റാശിദ്,ഫർഹാദലി കളത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി,മ ജീദ് വി.ടി മങ്കട സ്വാഗതവും റാഫി കടന്നമണ്ണ നന്ദിയും പറഞ്ഞു.