മട്ടന്നൂർ : നെല്ലുന്നിയിലുണ്ടായ വാഹനാപകടത്തിൽ പിതാവിനും മകനും ദാരുണാന്ത്യം. മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിലിൽ നവാസ്(40) മകൻ യാസീൻ(5) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാൻ, ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം. പഴശ്ശിയിലെ വിവാഹചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നവാസും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെവന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group