അൽബാഹ: അൽബാഹ പ്രവിശ്യയിൽ പെട്ട ബനീസാറിൽ നിയന്ത്രണം വിട്ട കാർ കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് തകർന്ന് ഡ്രൈവർ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകരുകയും രണ്ടായി മുറിഞ്ഞ് വേർപ്പെടുകയും ചെയ്തു. ഡ്രൈവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണങ്ങളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group