മക്ക – വിശുദ്ധ ഹറമിനു സമീപം സെന്‍ട്രല്‍ ഏരിയയിലെ വാണിജ്യ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി സൗദി വ്യവസായി. ഹറം കാണുന്ന നിലക്കുള്ള ആയിരം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പ്ലോട്ട്, ചരുതശ്രമീറ്ററിന് 2,40,000 റിയാല്‍ തോതില്‍ വില നിശ്ചയിച്ച് 24 കോടി റിയാലിനാണ് ആലുമിത്അബ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ചെയര്‍മാനായ വ്യവസായി നായിഫ് അല്‍സുബൈഇ സ്വന്തമാക്കിയത്. സമീപ കാലത്ത് മക്കയില്‍ നടന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഒന്നാണിത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



