ജിദ്ദ – ജിദ്ദ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച ബസ് അല്‍കാമിലില്‍ അപകടത്തില്‍ പെട്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. ട്രാഫിക് പോലീസും റെഡ് ക്രസന്റ് സംഘങ്ങളും സിവില്‍ ഡിഫന്‍സും മേല്‍നടപടികള്‍ സ്വീകരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെ എയര്‍ ആംബുലന്‍സില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് നീക്കി. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ അല്‍കാമില്‍ ആശുപത്രിയില്‍ എത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group