ജിദ്ദ– എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തതയാണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് ബ്രിട്ടീഷ് യുവതി. താന്‍ ഇസ്‌ലാം സ്വീകരിച്ചതിന്റെ കാരണം വിശദീകരിക്കുന്ന വീഡിയോ ഇവര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തു. എല്ലാ കാര്യങ്ങളിലുമുള്ള ഇസ്‌ലാമിന്റെ വ്യക്തതയാണ് തന്റെ തീരുമാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഇവര്‍ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍, നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും, എന്തുചെയ്യാന്‍ കഴിയില്ല എന്നതിനെ കുറിച്ച് എല്ലായ്‌പ്പോഴും ക്രിസ്തുമതം അത്ര വ്യക്തമല്ല. എന്നാല്‍ ഇസ്‌ലാമില്‍ എല്ലാം തികച്ചും വ്യക്തമാണ്. നമുക്ക് എന്തുചെയ്യാന്‍ അനുവാദമുണ്ടെന്നും നമുക്ക് എന്തുചെയ്യാന്‍ അനുവാദമില്ലെന്നും ഖുര്‍ആന്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ടെന്നും യുവതി വീഡിയോയില്‍ വ്യക്തമാക്കി. ശാസ്ത്രം പുരോഗമിച്ചില്ലാത്ത, പതിനാലു നൂറ്റാണ്ടു മുമ്പ് വിശുദ്ധ ഖുര്‍ആനില്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണത്തിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ അതിസൂക്ഷ്മമായും കൃത്യമായും വിശദീകരിച്ചത് അടക്കമുള്ള മഹാത്ഭുതങ്ങളും തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച ഘടകമാണെന്ന് യുവതി ചൂണ്ടികാട്ടി.
🚨 متداول بريطانيا :
— أحداث الشرق الأوسط (@MiddleEast_ev) February 4, 2026
امرأة بريطانية توضح سبب اعتناقها الإسلام قائلة :
"بصراحة، كون الشخص مسيحي ليس من الواضح تمامًا ما الأشياء التي يمكن فعلها والأشياء التي لا يمكن فعلها."
"لكن في الإسلام، كل شيء واضح تماماً، فالقرآن الكريم يوضح بشكل جليّ ما يجوز لنا فعله وما لا يجوز لنا… pic.twitter.com/KPf9QW1uwV



