റിയാദ്: കഴിഞ്ഞ ദിവസം റിയാദ് ഹോത്തയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മലപ്പുറം കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപറമ്പ് സ്വദേശി പാമ്പന്റകത്ത് ഹാരിസി(43)ന്റെ മൃതദേഹം ശനിയാഴ്ച(04-ജനുവരി 2025) രാവിലെ ഏഴിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിക്കും. മയ്യിത്ത് നമസ്കാരം രാവിലെ 10 മണിക്ക് തുറക്കൽ ജുമാമസ്ജിദിൽ നടക്കും.
പരേതനായ മുഹമ്മദ് മുസ്തഫയുടെയും ബിരിയുമ്മയുടെയും മകനാണ്. ഭാര്യ സഫാന. മകന്‍ ഷിഫിന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് റിയാദ്, അല്‍ഖര്‍ജ്, ഹോത്ത കെഎംസിസി വെല്‍ഫെയര്‍ വിംഗ് നേതൃത്വം നൽകി. അജ്ഫാന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group