ജിദ്ദ – മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്കു സമീപം നടുക്കടലില്‍ ബോട്ട് മറിഞ്ഞ് അപകടം. ബോട്ടിൽ ഉണ്ടായിരുന്ന യാത്രക്കാരായ രണ്ടു ബംഗ്ലാദേശുകാരെ അതിര്‍ത്തി സുരക്ഷാ സേന രക്ഷിച്ചു. ഇരുവരെയും കരയില്‍ എത്തിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കി. ഇവരുടെ ബോട്ടും സൈന്യം വലിച്ച് കരക്കടുപ്പിച്ചു.
കടലില്‍ ഇറങ്ങുന്നതിനു മുമ്പ് ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, മദീന പ്രവിശ്യകളിലും കിഴക്കന്‍ പ്രവിശ്യയിലും 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്ന് അതിര്‍ത്തി സുരക്ഷാ സേന നിര്‍ദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



