ബുറൈദ:ഹജ് വേളയിൽ മിനായിൽ അടിയന്തിര സാഹചര്യങ്ങളിൽ അല്ലാഹുവിന്റെ അതിഥികൾക്ക് ഉപയയോഗിക്കുന്നതിന് വേണ്ടി സൗദി ആരോഗ്യ വകുപ്പിന്റെയും ബുറൈദ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ കെ.എം.സി.സി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ രക്തം നൽകി.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി പത്ത് മണിയോടെ അവസാനിപ്പിച്ചു. ശേഖരിച്ച രക്തം മിനായിൽ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുമെന്ന് ബ്ലഡ് ബാങ്ക് മേധാവി ഡോ: അബൂ മുഹമ്മദ് അൽ മുഷൈഖി പറഞ്ഞു രക്തം നൽകിയവർക്കും പരിപാടി സംഘടിപ്പിച്ച കെ.എം.സി.സിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മറ്റി ഭാരവാഹികളായ അനീസ് ചുഴലി, ബഷീർ ബാജി,റഫീഖ് ചെങ്ങളായി, ശബീറലി ചാലാട് ,ലത്തീഫ് പള്ളിയാലിൽ,നൗഫൽ പാലേരി,ശരീഫ് മാങ്കടവ്,അഹമ്മദ് കുട്ടി എടക്കര,ഏരിയകമ്മറ്റി ഭാരവാഹികളായ, അയ്യൂബ് മുക്കം,സാലിഹ് കൊടിഞ്ഞി, അലി പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി…