ജിദ്ദ – യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത സിറിയന്‍ യുവാവിനെ കോടതി ഒന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. സാമൂഹികമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ആരംഭിച്ച് അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിച്ച പ്രതി യുവതികളുടെ പേരുകളില്‍ പുരുഷന്മാരുമായി ആശയവിനിമയം നടത്തി പ്രേമസല്ലാപങ്ങള്‍ നടത്തിയിരുന്നതായും തെളിഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി ആക്സസറീസും സൗന്ദര്യവര്‍ധക വസ്തുക്കളും മേക്കപ്പ് വസ്തുക്കളും വില്‍ക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയാണെന്ന വ്യാജേനെയാണ് പ്രതി യുവതികളെ ബന്ധപ്പെട്ടിരുന്നത്. പണത്തിനു പകരം അനാശാസ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ യുവതികളെ പ്രതി പ്രേരിപ്പിച്ചിരുന്നതായും വ്യക്തമായിരുന്നു. യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്ത് നടത്തിയ ചാറ്റിംഗുകള്‍ അടക്കമുള്ള തെളിവുകള്‍ പ്രതിയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിരുന്നു.