മക്ക – പ്രായമായവരും വികലാംഗരും അടക്കമുള്ളവര്‍ക്ക് ഹജ് സീസണില്‍ ത്വവാഫ്, സഅ്യ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഹറംകാര്യ വകുപ്പ് 251 വലിയ ഇലക്ട്രിക് കാര്‍ട്ടുകള്‍ ഏര്‍പ്പെടുത്തി. അജ്യാദ് എസ്കലേറ്റര്‍, കിംഗ് അബ്ദുല്‍ അസീസ് ഗെയ്റ്റ് ലിഫ്റ്റുകള്‍, അല്‍ഉംറ ഗെയ്റ്റ് ലിഫ്റ്റുകള്‍, അജ്യാദ് പാലം, അല്‍ശുബൈക പാലം എന്നിവിടങ്ങളിലൂടെയാണ് ഇലക്ട്രിക് കാര്‍ട്ടുകളുടെ പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. വലിയ കാര്‍ട്ടുകളില്‍ ത്വവാഫ്, സഅ്യ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ മൂല്യവര്‍ധിത നികുതി അടക്കം 100 റിയാലാണ് ഫീസ് നല്‍കേണ്ടത്. വികലാംഗര്‍ക്ക് സേവനം സൗജന്യമാണ്. തീര്‍ഥാടകരുടെ ഉപയോഗത്തിന് സിംഗിള്‍ സീറ്റ്, ഡബിള്‍ സീറ്റ് ഇലക്ട്രിക് കാര്‍ട്ടുകളും ലഭ്യമാണ്. ഇവക്കു പുറമെ സൗജന്യ ഉപയോഗത്തിന് 10,000 ഓളം സാദാവീല്ചെയറുകളും ഹറംകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group