ജിദ്ദ: ജൂലൈ 5 ബഷീർ ഓർമ്മദിനത്തോടനുബന്ധിച്ച് കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റിയുടെ കീഴിൽ “മാങ്കോസ്റ്റീൻ” ബഷീർ സാഹിത്യ തീരങ്ങൾ എന്ന ശീർഷകത്തിൽ ബഷീർ ഓർമ്മദിനം ആചരിച്ചു.
ഒരാളുടെ സാഹിത്യ സൃഷ്ടി ഓരോ വായനയിലും വ്യത്യസ്തമായരീതിയിലും പുതിയ മാനത്തിലും തലത്തിലും അനുഭവപ്പെടുകയും നിരീക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ അതിനെയാണ് ക്ലാസിക് രചനകൾ എന്ന് പറയുകയെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി ചെയർമാൻ ജാബിർ നഈമിയുടെ അധ്യക്ഷതയിൽ റഷീദ് പന്തല്ലൂർ (ഐസിഎഫ് ജിദ്ദ) ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ബഷീറിന്റെ സാഹിത്യലോകം ഷാജു അത്താണിക്കൽ (ഗ്രന്ഥപ്പുര ജിദ്ദ), ബഷീറിന്റെ യാത്രാ ലോകം ഷക്കീർ സുലൈമാനിയ(സംസ്കാരിക വേദി അംഗം), ബഷീറിന്റെ നോവലുകൾ സിദ്ദീഖ് മുസ്‌ലിയാർ (രിസാല സ്റ്റഡി സർക്കിൾ) സംസാരിച്ചു. നാഷണൽ കലാശാല അംഗം ഖലീൽ റഹ്‌മാൻ കൊളപ്പുറം മോഡറേറ്റർ ആയിരുന്നു. കലാലയം പ്രൈം സെക്രട്ടറി സകരിയ അഹ്‌സനി സ്വാഗതവും, കലാലയം ഫസ്റ്റ് സെക്രട്ടറി കാജാ സഖാഫി നന്ദിയും പറഞ്ഞു.