Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 27
    Breaking:
    • ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനസംഖ്യാ ഘടനയിലെ മാറ്റം വംശീയ ഉന്മൂലനത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് യു.എന്‍
    • കിംഗ് സല്‍മാന്‍ സെന്റര്‍ ഗാസയില്‍ സെന്‍ട്രല്‍ കിച്ചണിന് തുടക്കം; പ്രതിദിനം 24,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും
    • സൗദിയിൽ പ്രശസ്ത ബേബി ഫോര്‍മുലകളുടെ വിപണി നിർത്തലാക്കി
    • ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരം
    • മക്വാരി എയര്‍ഫിനാന്‍സ് ഏറ്റെടുക്കാന്‍ ദുബൈ എയ്റോസ്പേസ് എന്റര്‍പ്രൈസ് 700 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ പ്രശസ്ത ബേബി ഫോര്‍മുലകളുടെ വിപണി നിർത്തലാക്കി

    Ayyoob PBy Ayyoob P27/02/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിഷപദാര്‍ഥം അടങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൗദി വിപണിയില്‍ നിന്ന് പ്രശസ്തമായ ബേബി ഫോര്‍മുലകള്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തിരിച്ചുവിളിച്ചു. ന്യൂട്രിഷ്യ ഡാനോണ്‍ കമ്പനിക്കു കീഴിലെ ബെബിലാക്, ആപ്റ്റാമില്‍ എന്നീ ബ്രാന്‍ഡുകളിലുള്ള ബേബി ഫോര്‍മുല ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ബാസിലസ് സെറിയസ് ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന സെരുലൈഡ് എന്ന പദാര്‍ഥം ചില ബാച്ചുകളില്‍ അടങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, മുന്‍കരുതല്‍ നടപടിയായി ബെബിലാക്, ആപ്റ്റാമില്‍ എന്നീ ബ്രാന്‍ഡുകളിലുള്ള ബേബി ഫോര്‍മുല കമ്പനി പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇവ പ്രാദേശിക വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉത്തരവിട്ടത്.

    അപകടസാധ്യത വിലയിരുത്തിയ ശേഷം കമ്പനി സ്വമേധയാ എടുക്കുന്ന മുന്‍കരുതല്‍ നടപടിയാണ് തിരിച്ചുവിളിക്കല്‍ എന്ന് അതോറിറ്റി വിശദീകരിച്ചു. ബാസിലസ് സെറിയസ് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന സെരുലൈഡ് എന്ന പദാര്‍ഥം 30 മിനിറ്റ് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയത്തിനുള്ളില്‍ ഓക്കാനം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയ ദ്രുത ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും, സാധാരണയായി 24 മണിക്കൂറില്‍ കൂടുതല്‍ ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു രോഗവും സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിഷപദാര്‍ഥം അടങ്ങിയിരിക്കാന്‍ സാധ്യതയുള്ള ബേബി ഫോര്‍മുല ബാച്ചുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി അവ ഉടനടി നശിപ്പിക്കാന്‍ ഉപഭോക്താക്കളോട് അതോറിറ്റി ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സുരക്ഷ നിരീക്ഷിക്കുന്നത് തുടരുമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അതോറിറ്റി പറഞ്ഞു. ഏതെങ്കിലും നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതേ കുറിച്ച് ഏകീകൃത കോള്‍ സെന്റര്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    baby foods food and drug Authority Saudi
    Latest News
    ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനസംഖ്യാ ഘടനയിലെ മാറ്റം വംശീയ ഉന്മൂലനത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് യു.എന്‍
    27/02/2026
    കിംഗ് സല്‍മാന്‍ സെന്റര്‍ ഗാസയില്‍ സെന്‍ട്രല്‍ കിച്ചണിന് തുടക്കം; പ്രതിദിനം 24,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും
    27/02/2026
    സൗദിയിൽ പ്രശസ്ത ബേബി ഫോര്‍മുലകളുടെ വിപണി നിർത്തലാക്കി
    27/02/2026
    ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരം
    27/02/2026
    മക്വാരി എയര്‍ഫിനാന്‍സ് ഏറ്റെടുക്കാന്‍ ദുബൈ എയ്റോസ്പേസ് എന്റര്‍പ്രൈസ് 700 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.