ജിദ്ദ- സൗദിയുടെ സ്ഥാപക ദിനം ജിദ്ദ അസീസിയ ഏരിയ മെക് 7 ഉചിതമായി ആഘോഷിച്ചു. സൗദി സ്ഥാപകദിന ബാഡ്ജ് ധരിച്ചാണ് അംഗങ്ങള് വ്യായാമത്തിൽ പങ്കെടുത്തത്. മുഹമ്മദലി കുന്നുമ്മൽ സ്വാഗതം പറഞ്ഞു. സാദിഖ് പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. സൗദി 2030 വിഷ്യനിലൂടെ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നും അത് നാം ഓരോരുത്തരും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ഓരോ പ്രവാസിയും ഇവിടത്തെ ഭരണ കൂടത്തോട് നന്ദിയുള്ളവരായിരിക്കണമെന്നും നമ്മുടെ നാട്ടിലെ പട്ടിണി മാറ്റിയതിൽ മുഖ്യ പങ്ക് വഹിച്ചത് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു.

സഈദ് പുളിക്കൽ, ആരിഫ് മുഹമ്മദ്, വീരാൻ കുട്ടി മാസ്റ്റർ, നദീം സിദ്ധീഖി, യൂസുഫ് കരുളായി ദസ്തഗീർ എന്നിവർ സംസാരിച്ചു. പരിശീലകരായ നൗഷാദ് കോഡൂർ, മുഹമ്മദ് അലി കുന്നുമ്മൽ, റഷീദ് മാളിയേക്കൽ എന്നിവർക്ക് മെമന്റോകൾ നൽകി ആദരിച്ചു.മെക് 7 ട്രൈനിംഗ് മേഖലയിലേക്ക് കടന്നു വന്ന ആരിഫ്, സുബൈർ അരിമ്പ്ര, അബ്ദുൽറസാഖ് എന്നിവർക്ക് മെഡലുകൾ നൽകി. അസീസിയ ഗ്രൂപ്പിന് പ്രചോദനം നൽകുന്ന സാദിഖ് പാങ്ങിക്കാടിന് സലാഹ് കാരാടൻ മൊമെൻ്റോ നൽകി.
ബാൾ പാസ്സിംഗ്, ഷൂട്ടൗട്ട് മത്സരങ്ങളിൽ വിജയിച്ച അബ്ദുൽ ജബ്ബാർ, മൊയ്തീൻ കുട്ടി എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. നൗഷാദ് കോഡൂർ നന്ദി പറഞ്ഞു.