Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
    • ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
    • അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
    • വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    വയനാട് ദുരന്ത ഭൂമിയില്‍ കര്‍മ്മനിരതനായ അസീസ് കല്ലുംപുറം ചുരം ഇറങ്ങി, അഭിമാനത്തോടെ കേളിയും

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം12/08/2024 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – വയനാട് ജില്ലയില്‍ വലിയ തോതില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്നും നിരവധി കുടുംബങ്ങള്‍ അപകടത്തില്‍ പെട്ടു എന്നും മാധ്യമങ്ങള്‍ വഴി അറിഞ്ഞ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അസീസ് കല്ലുംപുറം മറിച്ചൊന്ന് ചിന്തിക്കാന്‍ നിന്നില്ല. തന്നെകൊണ്ടാവുന്നതെല്ലാം ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ദുരന്ത മുഖത്ത് ഓടിയെത്തി. ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ മേപ്പാടിയിലെത്തിയ അസീസ് ആദ്യം തിരച്ചിലിന്റെ ഭാഗമാകാനാണ് തീരുമാനിച്ചത്.

    അതിനായുള്ള അനുമതി അധികൃതരില്‍ നിന്നും വാങ്ങി പുറത്തിറങ്ങുമ്പോഴാണ്
    മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയ മൃതദേഹങ്ങള്‍ വൃത്തിയാക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് ഒരു ഉദ്യോഗസ്ഥന്‍ സമീപിച്ചത്. ഉടനെ ആ ദൗത്യം ഏറ്റെടുക്കാന്‍ അസീസ് തയ്യാറായി. ആദ്യ ആറു ദിവസത്തോളം വൃത്തിയാക്കി എത്തിക്കുന്ന മൃതദേഹങ്ങളില്‍ നിന്നും ബന്ധുക്കള്‍ക്ക് തിരിച്ചറിയാനുള്ള അടയാളങ്ങള്‍ പകര്‍ത്തി നമ്പറിട്ട് പോസ്റ്റുമോര്‍ട്ടത്തിനായി തയ്യാറാക്കിയയക്കുക, ബന്ധുക്കളെ കാണിച്ചു തിരിച്ചറിയുക എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ അസീസും സംഘവും ഏറ്റെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടര്‍ന്ന് അവസാന നാലുദിവസം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിയ എല്ലാ മൃതദേഹങ്ങളും, മൃതദേഹ ഭാഗങ്ങളും വൃത്തിയാക്കി നമ്പറിട്ട് പോസ്റ്റുമോര്‍ട്ടത്തിനായി എത്തിക്കുന്നത് അസീസ് അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് നടന്നത്.
    രാത്രികാലങ്ങളില്‍ ഉറങ്ങിയതും ഇതേ മേശപ്പുറത്ത് തന്നെ. രാപ്പകല്‍ഭേദമന്യേ എത്തപ്പെടാവുന്ന ഭൗതിക ശരീരങ്ങളുടെ ശുശ്രൂഷ തങ്ങളുടെ കടമയാണെന്നും അതില്‍ അമാന്തം വരാന്‍ പാടില്ലെന്ന നിലപാടുമാണ് അസീസടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരെ അവിടെ തന്നെ അന്തിയുറങ്ങാന്‍ പ്രേരിപ്പിച്ചത്.

    മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ വന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുന്‍പ് വൃത്തിയാക്കുന്ന ജോലികള്‍ക്ക് നേതൃത്വം നല്‍കിയത് അസീസ് അടങ്ങുന്ന വളണ്ടിയര്‍മാരാണ്. കണ്ടാല്‍ പോലും മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന, തൊടാന്‍ പോലും കഴിയാത്തതും, മൂക്ക് പൊത്തി പോകുന്നതുമായ രീതിയിലാണ് അവസാന ദിസങ്ങളില്‍ മിക്ക ശരീരങ്ങളും അവയവഭാഗങ്ങളും എത്തിയിട്ടുള്ളതെന്ന് അസീസ് പറയുന്നു. മൃതദേഹങ്ങള്‍ മനുഷ്യന്റേതോ മൃഗങ്ങളുടേതോ എന്നുപോലും മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള ശരീര ഭാഗങ്ങളും എത്തുന്നു. പത്താം ദിവസം എത്തിയ നാല് ശരീരഭാഗങ്ങള്‍ വൃത്തിയാക്കിയതിന് ശേഷമാണ് അതില്‍ രണ്ടെണ്ണം മൃഗങ്ങളുടേതാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

    ശരീരത്തിലെ പല അടയാളങ്ങള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ബന്ധുക്കള്‍ നല്‍കിയിട്ടുണ്ട്. പലരുടെയും ശരീര ഭാഗങ്ങള്‍ മാത്രമേ കിട്ടിയിട്ടുള്ളു. പലരേയും ഇത്തരത്തിലുള്ള അടയാളങ്ങളിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. അതില്‍ കൂടുതല്‍ സഹായകമായത് ഇവിടുത്തെ കഴിഞ്ഞവാര്‍ഡ് മെമ്പറും ഇപ്പോഴത്തെ ആശാവര്‍ക്കറുമായ ഷൈജയാണ്.
    ഓരോ മൃതശരീരം വൃത്തിയാക്കി കഴിയുമ്പോഴും അവര്‍ പേര് സഹിതം പറയും. ഇന്നയാളുടെ മകള്‍, മകന്‍, ഭാര്യ, ഭര്‍ത്താവ്, അമ്മ, അച്ഛന്‍ എന്നിങ്ങനെ, ഏതാണ്ട് 95 ന് മേലെ അടയാളങ്ങള്‍ താനടങ്ങുന്ന ടീം പുറത്ത് ഉറ്റവരെ കാത്തു നില്‍ക്കുന്ന സഹോദരങ്ങളോട് പറഞ്ഞിരുന്നു. അതില്‍ മിക്കവരെയും ബന്ധുക്കള്‍ എത്തും മുന്‍പേ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. വലിയിരു ദുഃഖം പേറിയാണ് അവര്‍ കൂടെ പ്രവര്‍ത്തിച്ചതെന്ന് വൈകിയാണ് അറിയാന്‍ കഴിഞ്ഞത്. ഉണ്ടായിരുന്ന വീടും, കുടുംബത്തിലെ 18 പേരും നഷ്ട്ടപെട്ടതില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തത്. ഇനിയും 12 പേരെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലാത്ത അവസ്ഥയില്‍ ഒരു സ്ത്രീക്ക് ഇത്ര ധൈര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തനം ഒന്നുമല്ലെന്ന് തോന്നി പോയിട്ടുണ്ട്.

    നാട്ടില്‍ നിന്നും കുടുംബവും സഹപ്രവര്‍ത്തകരും ചോദിക്കുന്നുണ്ട് എന്നാണ് തിരിച്ചു പോരുന്നത് എന്ന്. തിരികെ നാട്ടിലെത്താന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല. പക്ഷെ ഒരുപാട് മുഖങ്ങള്‍ ഇവിടെ പിടിച്ചു നിര്‍ത്തുന്നു. കഴിഞ്ഞ ആഴ്ചവരെ ഈ ചൂരല്‍ മലയും, മുണ്ടക്കൈ എന്നതും കേട്ട് കേള്‍വി പോലും ഇല്ലാത്ത എനിക്ക് പക്ഷെ ഇന്ന് ഈ നാടും ഈ നാട്ടിലെ ആളുകളും എന്റെയും കൂടപ്പിറപ്പുകളാണ്. ഓരോ മൃതശരീരങ്ങള്‍ വരുമ്പോഴും ആദ്യം നോക്കുന്നത് ബന്ധുക്കളിലാരെങ്കിലും തിരിച്ചറിയാന്‍ പറ്റുന്ന രീതിയില്‍ ഉള്ള അടയാളങ്ങള്‍ വല്ലതും തന്നിട്ടുണ്ടോ എന്നാണ്, അത്തരത്തില്‍ അടയാളങ്ങള്‍ ഉണ്ടെങ്കില്‍ ഒരു പക്ഷെ ഒരു കുടുംബത്തിന്റെ കാത്തിരിപ്പിന് വിരാമം കുറിക്കാന്‍ കഴിയുമല്ലോ.


    എന്റെ മക്കളോട് 9 ദിവസം കഴിഞ്ഞാണ് ഞാന്‍ സംസാരിച്ചത്. കാരണം അവര്‍ക്ക് അറിയില്ലല്ലോ ഈ ദുരന്തത്തിന്റെ വ്യാപ്തി. ഇവിടുത്തെ മക്കള്‍ കാത്തിരിപ്പിലാണ് അച്ഛന് വേണ്ടി, അമ്മക്ക് വേണ്ടി ഉറ്റവര്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പ്. അത് വല്ലാത്ത വേദനയാണ് ഉണ്ടാകുന്നത്. അസീസ് പറഞ്ഞു.
    2015 മുതല്‍ 2018 വരെ പ്രവാസി ആയിരുന്ന അസീസ് റിയാദ് കേളികാലാസംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ വാട്ടര്‍ ടാങ്ക് യൂണിറ്റ് ട്രഷറര്‍ ചുമതല വഹിച്ചിരുന്നു. കേളിയുടെ സജീവ പ്രവര്‍ത്തകനായ അസീസ് കേളിയുടെ രക്തദാന ക്യാമ്പുകള്‍ക്ക് നേതൃത്വപരമായ ചുമതകള്‍ വഹിച്ചിരുന്നു. ദുരന്തഭൂമില്‍ വളണ്ടിയര്‍ സേവനം നടത്തിയ നാല് കേളിയുടെ മുന്‍കാല പ്രവര്‍ത്തകരില്‍ ഒരാളാണ് അസീസ്.


    ജീവിത പങ്കാളിയും രണ്ട് കുട്ടികളും ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയാണ് അസീസിനെ ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം നല്‍കുന്നത്. ജീവിത പങ്കാളി റസീന നഴ്‌സായി ജോലി ചെയ്യുന്നു. 14 വര്‍ഷത്തോളമായി രക്തദാന രംഗത്ത് ഇരുവരും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഉമ്മയുടെ അസുഖമാണ് വയനാട്ടിലേക്കുള്ള യാത്രയില്‍ നിന്നും റസീനയെ പിന്തിരിപ്പിച്ചത്. മകന്‍ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞു. മകള്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന അസീസ് ഒരു വണ്ടി നിറയെ സാധാനങ്ങളുമായാണ് മല കയറിയത്. കാലിയായ വണ്ടിയുമായി ചുരം ഇറങ്ങുമ്പോള്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിന് ചില അടയാളപ്പെടുത്തലുകള്‍ അപരനുവേണ്ടി നടത്താന്‍ കഴിഞ്ഞുവെന്ന ആത്മസംതൃപ്തിയോടെയാണ് അസീസിന്റെ മടക്ക യാത്ര.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
    22/04/2026
    ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
    21/04/2026
    അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
    21/04/2026
    വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    21/04/2026
    സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.