റിയാദ്: ദീര്‍ഘകാലം ഇന്ത്യന്‍ എംബസി റിയാദ് വെല്‍ഫെയര്‍ ഓഫീസറായി സേവനം അനുഷ്ഠിച്ച യൂസഫ് കാക്കഞ്ചേരിക്ക് റഹീം നിയമ സഹായ സമിതി ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ കോഴിക്കോടൻസ് റിയാദ് മൊമെന്റോ നല്‍കി ആദരിച്ചു. മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ ചടങ്ങിനു കോഴിക്കോടെന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം മൊമെന്റോ നല്‍കി ആദരിച്ചു.
കോഴിക്കോടൻസ് ലീഡർമാരായ റാഫി കൊയിലാണ്ടി, ഹസ്സന്‍ ഹര്‍ഷാദ്, മുനീബ് പാഴൂര്‍, മുഹയുദ്ധീന്‍ സഹീര്‍, ഷമീം മുക്കം, പ്രഷീദ് തൈക്കൂട്ടത്തില്‍, ഗഫൂര്‍ കൊയിലാണ്ടി, മജീദ് പൂളക്കാടി, റാഷിദ് ദയ, അനില്‍ മാവൂര്‍, അഡ്വ ജലീല്‍ മാങ്കാവ്, ലത്തീഫ് തെച്ചി തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് ഫറൂഖ് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ ജയില്‍ മോചനത്തിനായി കേസിന്റെ ആദ്യ നാള്‍ മുതല്‍ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസര്‍ യുസുഫ് കാക്കഞ്ചേരി നല്‍കിയ സേവനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണ് എന്ന് കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം പറഞ്ഞു.