Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം, തീപ്പിടിത്തം സംഭവിച്ചതായി വിശദീകരണം
    • ദോഹയുടെ ആകാശത്ത് സ്ഫോടനശബ്ദങ്ങൾ
    • എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    • മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    • സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ബിനോയ് വിശ്വവും സത്യൻ മൊകേരിയും ദമാമിൽ, കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം ബിനോയ് വിശ്വം ഏറ്റുവാങ്ങും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/12/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: നവയുഗം സാംസ്ക്കാരിക വേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024 ലെ ‘കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു. നവയുഗം സാംസ്കാരികവേദി എല്ലാ വർഷവും നൽകി വരുന്ന അവാർഡിന്, ഇത്തവണ പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും, കേരളരാഷ്ട്രീയത്തിലും, സാമൂഹ്യ, സാംസ്ക്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുൻ വൈക്കം എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ മകനായി 1955 നവംബർ 25-ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്സ്‌ ഹൈസ്കൂളിലെ എ.ഐ.എസ്‌.എഫ്‌ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എ.ഐ.എസ്.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌, അഖിലേന്ത്യാ പ്രസിഡന്റ്‌, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികളിൽ പ്രവർത്തിച്ചു. എം.എ, എൽ.എൽ.ബി പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ദേഹം, 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും നിയമസഭയിലെത്തി, 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ്‌ മന്ത്രിയായി പ്രവർത്തിച്ചു. 2018 മുതൽ 2024 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും, ഗ്രന്ഥകാരനും, പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ശക്തമായ ഇടതുപക്ഷബോധം ഉയർത്തിപ്പിടിച്ച്, സാമൂഹ്യ,സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ അദ്ദേഹം പുലർത്തിയ നിസ്വാർത്ഥതയും, കളങ്കമില്ലാത്ത പൊതുജീവിതവും, സത്യസന്ധതയും, ജനപക്ഷ ആദർശങ്ങളും ഓരോ പൊതുപ്രവർത്തകനും മാതൃകയാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു.

    വെള്ളിയാഴ്ച ദമാമിൽ നടക്കുന്ന “നവയുഗസന്ധ്യ-2024” എന്ന മെഗാ പരിപാടിയുടെ സാംസ്ക്കാരിക സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം.എൽ എ യുമായ സത്യൻ മൊകേരി അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award Binoy Vishwam CPI
    Latest News
    റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം, തീപ്പിടിത്തം സംഭവിച്ചതായി വിശദീകരണം
    03/03/2026
    ദോഹയുടെ ആകാശത്ത് സ്ഫോടനശബ്ദങ്ങൾ
    03/03/2026
    എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    03/03/2026
    മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    03/03/2026
    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version