മദീന – വിശ്വാസികള്‍ക്ക് ഏറെ ആശ്വാസമായി പ്രവാചക പള്ളിയില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഒഴിവുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സഹായിക്കുന്ന സേവനം ഹറം പരിചരണ വകുപ്പ് ആരംഭിച്ചു. പുതിയ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഹറം പരിചരണ വകുപ്പ് ആവശ്യപ്പെട്ടു. മസ്ജിദുന്നബവിക്കകത്തെ സ്ഥലങ്ങളും ടെറസ്സും ഏഴു പ്രത്യേക ബ്ലോക്കുകളായി അടയാളപ്പെടുത്തിയും നാലു ഭാഗത്തെയും മുറ്റങ്ങളും പടിഞ്ഞാറു ഭാഗത്തെ പുതിയ മുറ്റങ്ങളും അഞ്ചു ബ്ലോക്കുകളായി അടയാളപ്പെടുത്തിയും പ്രത്യേക മാപ്പ് തയാറാക്കിയാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നമസ്‌കാരം നിര്‍വഹിക്കാന്‍ സ്ഥലം ലഭ്യമായ സ്ഥലങ്ങള്‍ പച്ച നിറത്തിലും തിരക്കുള്ള സ്ഥലങ്ങള്‍ മഞ്ഞ നിറത്തിലും വിശ്വാസികളാല്‍ നിറഞ്ഞുകവിഞ്ഞ സ്ഥലങ്ങള്‍ ചുവപ്പ് നിറത്തിലുമാണ് അടയാളപ്പെടുത്തുന്നത്. https://eserv.wmn.gov.sa/e-services/prayers_map/ എന്ന ലിങ്കില്‍ പുതിയ സേവനം ലഭ്യമാണ്. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ പുതിയ സേവനം ലഭ്യമാണെന്നും ഹറം പരിചരണ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group