റിയാദ്– ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. അഞ്ചല്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതില്‍ വീട്ടില്‍ അബ്ദുല്‍ മാലിക് (48) ആണ് റിയാദിലെ എക്‌സിറ്റ് 14 ല്‍ മരണപ്പെട്ടത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മാലികിനെ രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
തലേന്ന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. മൃതദേഹം റിയാദ് ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ക്കായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഷൈലയാണ് ഭാര്യ. ഹക്കിം, ഉനൈസ സഹീര്‍ (ദുബായ്) , ബാസിത് എന്നിവര്‍ മക്കളാണ്. മരുമകന്‍ സഹീര്‍ (ദുബായ്).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



