Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • ഇറാന് പിന്തുണ പ്രഖ്യാപിച്ച് ചൈന: ‘ഇസ്രായിൽ പ്രകോപനം നിർത്തണം’
    • അഹമ്മദാബാദ് വിമാനദുരന്തം, അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അറ്റകുറ്റ പണികൾ നടത്തിയിട്ടില്ലെന്ന് തുർക്കി കമ്പനി
    • വീണ്ടും വ്യോമദുരന്തം, ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു
    • കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു; രണ്ട് പേര്‍ രക്ഷപ്പെട്ടു
    • ഇറാന്റെ ആക്രമണത്തിൽ ഇസ്രായിലിൽ സംഭവിക്കുന്നത്, കലുഷിതം മേഖല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഇറാൻ ഹാജിമാർക്ക് ബദൽ യാത്രാക്രമം: 76,000 പേർക്ക് ഇറാഖ് വഴി മടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷം മൂലം ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ സൗദിയില്‍ കുടുങ്ങിയ 76,000 ഓളം വരുന്ന ഇറാന്‍ തീര്‍ഥാടകരുടെ മടക്കയാത്രക്ക് സൗദി ഹജ്, ഉംറ മന്ത്രാലയം ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണം മക്കയിലും മദീനയിലുമുള്ള ഇറാന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായങ്ങളും സേവനങ്ങളും നല്‍കാനും അവരുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ഹജ്, ഉംറ മന്ത്രാലയം ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.


    ഇറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതു പ്രകാരം ഇറാന്‍ തീര്‍ഥാടകരുടെ സുഗമമായ മടക്കയാത്രക്ക് സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴി ഇറാന്‍ ഹാജിമാരെ അറാര്‍ എയര്‍പോര്‍ട്ടിലെത്തിച്ച് അവിടെ നിന്ന് ജിദൈദ അറാര്‍ കരാതിര്‍ത്തി പോസ്റ്റ് വഴി ഇറാഖിലൂടെ ഇറാനിലേക്ക് ബസ് മാര്‍ഗം എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    ഇന്നലെ മുതല്‍ ഈ പദ്ധതി നടപ്പാക്കാന്‍ തുടങ്ങി. സുരക്ഷിതമായും സമാധാനത്തോടെയും സൗദി അറേബ്യ വിടുന്നതു വരെ ഇറാന്‍ തീര്‍ഥാടകര്‍ക്ക് സമഗ്ര സേവനങ്ങളും പരിചരണങ്ങളും നല്‍കുന്നത് തുടരുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025 Iran
    Latest News
    ഇറാന് പിന്തുണ പ്രഖ്യാപിച്ച് ചൈന: ‘ഇസ്രായിൽ പ്രകോപനം നിർത്തണം’
    15/06/2025
    അഹമ്മദാബാദ് വിമാനദുരന്തം, അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അറ്റകുറ്റ പണികൾ നടത്തിയിട്ടില്ലെന്ന് തുർക്കി കമ്പനി
    15/06/2025
    വീണ്ടും വ്യോമദുരന്തം, ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു
    15/06/2025
    കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു; രണ്ട് പേര്‍ രക്ഷപ്പെട്ടു
    15/06/2025
    ഇറാന്റെ ആക്രമണത്തിൽ ഇസ്രായിലിൽ സംഭവിക്കുന്നത്, കലുഷിതം മേഖല
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version