റിയാദ്- റിയാദിലെ അലിഫ് ഇന്റര്‍നാഷണല്‍ സകൂള്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ പ്രഖ്യാപനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്മാന്‍ സ്‌കൂളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍വഹിച്ചു.
പ്രവാസി വിദ്യാര്‍ഥികള്‍ക്ക് മൂല്യമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യവുമായി 2009 ല്‍ റിയാദിലാണ് അലിഫ് സ്‌കൂളിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് 2019 ല്‍ കോഴിക്കോട് അലിഫ് ഗ്ലോബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള അലിഫ് വേര്‍ച്വല്‍ സ്‌കൂളുമായി അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് വളര്‍ച്ചയുടെ വഴിയില്‍ മുന്നോട്ട് പോകുന്നു. നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പുതിയ കാലഘട്ടത്തോട് സംവദിക്കാവുന്ന രീതിയിലേക്ക് വിദ്യാര്‍ഥികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് അലിഫ് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
റിയാദ് ബത്ഹക്കടുത്തുള്ള ഖസാന്‍ സ്ട്രീറ്റില്‍ കെജി മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സി ബി എസ് ഇ അംഗീകാരത്തോടെ അലിഫ് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നു.
പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ധരരായ 15 വിദ്യാര്‍ഥികള്‍ക്ക് അലിഫ് സ്‌കോളര്‍ഷിപ് നല്‍കും. റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപന രംഗത്ത് പതിനഞ്ച് വര്‍ഷത്തെ മികച്ച സേവനം പൂര്‍ത്തിയാക്കിയ അധ്യാപകരെ അലിഫ് ആദരിക്കും.
വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് വിദ്യാര്‍ഥികളെ ഉയര്‍ത്തി കൊണ്ടു വരുന്നതിന് പുസ്തക മേളയും സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു സാഹിത്യ ചര്‍ച്ചകളും മുശാഅറയും വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യ രംഗത്തെ പ്രമുഖരുമായി സംവദിക്കാന്‍ റിയാദിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് അവസരമൊരുക്കും.
വിദ്യാര്‍ഥികളിലെ വാഗ്മികത വികസിപ്പിച്ചെടുക്കുന്നതിന് അലിഫിയന്‍സ് ടോക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും കോഡിങ്ങിനും ഊന്നല്‍ നല്‍കിയുള്ള ഡിജി ഫെസ്റ്റ്, ശാസ്ത്രപ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സയന്‍സ് എക്‌സ്‌പോ, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജി കെ മെഗാ ക്വിസ്, വിവിധ സ്‌കൂളുകളിലെ വിദ്യാത്ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഇംഗ്ലീഷ് ഭാഷ നൈപുണ്യം വികസിപ്പിക്കുന്നതിനായി അലിഫ് ആവിഷ്‌കരിച്ച ലിംഗോ ഡ്രമാറ്റിക്‌സ്, കുടുംബിനികള്‍ക്കായി മോം ഫസ്റ്റ് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ വാര്‍ഷികത്തൊടനുബന്ധിച്ച് നടക്കും.
വിവിധ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്ന അലിഫ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ‘അലുംനൈ ടോക്ക്’, അലിഫ് ഗാല, കരിയര്‍, ബിസിനസ് രംഗത്തെ പ്രഗല്‍ഭരെ ഉള്‍ക്കൊള്ളിച്ച് എക്‌സ്‌പേര്‍ട്ട് ടോക്ക് തുടങ്ങിയവ വിദ്യാര്‍ഥികളെ കൂടുതല്‍ ദിശാ ബോധമുള്ളവരാക്കുമെന്നും ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ പ്രഖ്യാപനത്തില്‍ അലിഫ് ചെയര്‍മാന്‍ അറിയിച്ചു. ആഘോഷപരിപാടികള്‍ 2025 ജനുവരി 17 വരെ നീണ്ടുനില്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹമദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ എന്നിവരും സംബന്ധിച്ചു.