Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    • വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    • സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 370 കോടി റിയാലിന്റെ കരാറുകള്‍ ഒപ്പുവെച്ചു
    • ദുബൈ ടൂറിസം മേഖല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു; 2025 ല്‍ ദുബൈ സന്ദര്‍ശിച്ചത് രണ്ടു കോടിയോളം വിദേശ ടൂറിസ്റ്റുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് കള്ള ടാക്‌സി: കാറുകള്‍ കസ്റ്റഡിയിലെടുക്കും

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്25/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ലൈസന്‍സില്ലാതെ നിയമ വിരുദ്ധ ടാക്‌സി സര്‍വീസ് നടത്തുന്ന സ്വകാര്യ കാറുകള്‍ ഇനി മുതല്‍ കസ്റ്റഡിയിലെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിയമ വിരുദ്ധ കാറുകള്‍ കസ്റ്റഡിയിലെടുത്ത് യാര്‍ഡില്‍ സൂക്ഷിക്കാനുള്ള ചെലവുകള്‍ നിയമ ലംഘകരില്‍ നിന്നു തന്നെ ഈടാക്കും. ഇതിനു പുറമെ നിയമ ലംഘകര്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ചുമത്തുകയും ചെയ്യും. യാത്രക്കാര്‍ക്ക് സുരക്ഷിതവും വിശ്വസനീയവും സുഗമമവും സുഖകരവുമായ യാത്രാനുഭവം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമ വിരുദ്ധ ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്.
    വിമാനത്താവളങ്ങളില്‍ നിയമ വിരുദ്ധ ടാക്‌സികള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായി സഹകരിച്ച് ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്ന പുതിയ നടപടി ആരംഭിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. ഇതുവരെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കള്ള ടാക്‌സി സര്‍വീസ് നടത്തി കുടുങ്ങുന്നവര്‍ക്ക് 5,000 റിയാല്‍ തോതില്‍ പിഴ ചുമത്തുക മാത്രമാണ് ചെയ്തിരുന്നത്. പിഴക്കു പുറമെ കാറുകള്‍ കസ്റ്റഡിയിലെടുക്കാനാണ് പുതിയ തീരുമാനം.
    ലൈസന്‍സില്ലാതെ ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി റമദാന്‍ ആദ്യ വാരത്തില്‍ രാജ്യമെങ്ങും നടത്തിയ ശക്തമായ പരിശോധനകളില്‍ 418 നിയമ ലംഘകര്‍ കുടുങ്ങിയിരുന്നു. നിയമാനുസൃത ഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ‘ലൈസന്‍സില്ലാത്ത വാഹനത്തില്‍ കയറരുത്’ എന്ന ശീര്‍ഷകത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും ഊര്‍ജിതമായ പരിശോധനകള്‍ നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airport Taxi Saudi arabia
    Latest News
    ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026
    വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    10/02/2026
    ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    10/02/2026
    സൗദിയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ 370 കോടി റിയാലിന്റെ കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026
    ദുബൈ ടൂറിസം മേഖല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു; 2025 ല്‍ ദുബൈ സന്ദര്‍ശിച്ചത് രണ്ടു കോടിയോളം വിദേശ ടൂറിസ്റ്റുകള്‍
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.