റിയാദ് – പ്രവാസിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഫ്ഗാനിസ്ഥാൻ സ്വദേശിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഇരയായ പ്രവാസി വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ അഫ്ഗാൻ സ്വദേശിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



