ജിദ്ദ – സൗദി അറേബ്യയുടെ 94-ാമത് ദേശീയദിനാഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ പതിനേഴു നഗരങ്ങളില്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചില നഗരങ്ങളില്‍ കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് നടത്തുന്ന സമുദ്ര പ്രകടനങ്ങളിലും പ്രതിരോധ മന്ത്രാലയം പങ്ക് വഹിക്കും.
ടൈഫൂണ്‍, എഫ്-15 എസ്, എഫ്-15 സി, എഫ്-17 വിമാനങ്ങള്‍ വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് ഉപയോഗിക്കും. കൂടാതെ സൗദി ഫാല്‍ക്കണ്‍സ് ടീമിന്റെ അഭ്യാസ പ്രകടനങ്ങളുമുണ്ടാകും. സൈനിക പരേഡുകള്‍, ബൈക്ക് പരേഡുകള്‍, ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും പ്രദര്‍ശനങ്ങള്‍ എന്നിവയും പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കും.
സെപ്റ്റംബര്‍ 18 ന് വൈകീട്ട് നാലരക്ക് ഖഫ്ജി കോര്‍ണിഷിലും അതേ ദിവസം വൈകീട്ട് 5.05 ന് ജുബൈലില്‍ അല്‍ഫനാതീര്‍ കോര്‍ണിഷിലും സെപ്റ്റംബര്‍ 19 ന് വൈകീട്ട് നാലരക്ക് അല്‍ഹസ കിംഗ് അബ്ദുല്ല പരിസ്ഥിതി പാര്‍ക്കിലും കിംഗ് അബ്ദുല്ല റോഡിലും അന്നേ ദിവസം തന്നെ വൈകീട്ട് അഞ്ചിന് ദമാമില്‍ ഈസ്റ്റ് കോര്‍ണിഷിലും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. ജിദ്ദയില്‍ സീ ഫ്രന്റില്‍ സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ വൈകീട്ട് അഞ്ചു മണിക്ക് വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കും.
റിയാദില്‍ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടിലെ ഉമ്മുഅജ്‌ലാന്‍ പാര്‍ക്കില്‍ 22, 23 തീയതികളില്‍ വൈകീട്ട് നാലരക്ക് വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടക്കും. ഖമീസ് മുശൈത്തില്‍ ബുളിവാര്‍ഡിലും തന്‍മിയയിലും സറാത്ത് ഉബൈദയിലും 22, 23 തീയതികളില്‍ വൈകീട്ട് അഞ്ചിനും അബഹയില്‍ കിംഗ് ഖാലിദ് റോഡിലും അല്‍ഫന്‍ സ്ട്രീറ്റിലും 22, 23 തീയതികളില്‍ വൈകീട്ട് അഞ്ചിനും ജിസാന്‍ കോര്‍ണിഷില്‍ 22, 23 തീയതികളില്‍ വൈകീട്ട് അഞ്ചരക്കും തബൂക്കില്‍ കിംഗ് ഫൈസല്‍ റോഡിലും പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ പാര്‍ക്കിലും 22, 23 തീയതികളില്‍ വൈകീട്ട് അഞ്ചരക്കും അല്‍ബാഹയില്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സൗദ് പാര്‍ക്കിലും ഗാബ റഗദാന്‍ പാര്‍ക്കിലും പ്രിന്‍സ് ഹുസാം ബിന്‍ സൗദ് പാര്‍ക്കിലും 22, 23 തീയതികളില്‍ വൈകീട്ട് അഞ്ചിനും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും.
തായിഫില്‍ അല്‍റുദഫ് പാര്‍ക്കിലും അല്‍ശഫയിലും അല്‍ഹദയിലും 22, 23 തീയതികളില്‍ വൈകീട്ട് അഞ്ചരക്കും നജ്‌റാനില്‍ സെപ്റ്റംബര്‍ 24 ന് വൈകീട്ട് അഞ്ചിന് കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിലും പ്രിന്‍സ് ജലവി പാര്‍ക്കിലും അല്‍ഖര്‍ജില്‍ കിംഗ് അബ്ദുല്‍ അസീസ് പാലസില്‍ 24 ന് നാലരക്കും അല്‍കോബറില്‍ സീ ഫ്രന്റില്‍ 26, 27 തീയതികളില്‍ വൈകീട്ട് നാലരക്കും ഹഫര്‍ അല്‍ബാത്തിനില്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് നാലരക്ക് ഹലാ മാളിനു സമീപവും അല്‍ജൗഫില്‍ സകാക്ക പാര്‍ക്കില്‍ ഒക്‌ടോബര്‍ രണ്ടിന് വൈകീട്ട് നാലരക്കും വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.