ജുബൈൽ: സൗദി നാഷണൽ കമ്മിറ്റി, പ്രവിശ്യ കമ്മിറ്റി എന്നീ മേൽ ഘടകത്തിന്റെ അനുമതിയോടെ നിലവിൽ വന്ന ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് സമാന്തരകമ്മിറ്റി രൂപികരിച്ചവർക്കെതിരെ നടപടിയെടുക്കാൻ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രവർത്തക സമിതി
തീരുമാനിച്ചു.
ശംസുദ്ധീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം, നൗഷാദ് കെ.എസ് പുരം, ശരീഫ് ആലുവ, അബ്ദുൽ സലാം പഞ്ചാര എന്നീ വ്യക്തികളെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ വർക്കിഗ് കമ്മിറ്റി അംഗത്വത്തിൽ നിന്നും, ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിക്ക് കീഴിലെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കി. ഇവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കുന്നതുൾപ്പെടെയുള്ള മറ്റു ബന്ധപ്പെട്ട തുടർ നടപടികൾക്ക് നാഷണൽ കമ്മിറ്റിയോട് ശുപാർശ ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group