ദമാം: ദമാമിലെ കൊയിലാണ്ടി നാട്ടുക്കൂട്ടം ഗ്ലോബൽ കമ്മറ്റിയുടെ സാഹിത്യവിഭാഗമായ അക്ഷരമുറ്റം സംഘടിപ്പിച്ച പുസ്തക പ്രകാശനം നടത്തി. എഴുത്തുകാരിയും ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ അധ്യാപികയുമായ ലതിക അങ്ങേപ്പാട്ടിന്റെ “പുറന്തോട് ഭേദിച്ച ആമ”, എന്ന രണ്ടാമത്തെ ചെറുകഥാ സമാഹാരമാണ് പ്രകാശനം ചെയ്തത്.
യുവസാഹിത്യകാരനും അദ്ധ്യാപകനുമായ കെ.എസ് രതീഷ് മുഖ്യാതിഥിയായിരുന്നു, ഡോ. അജി വർഗീസ് പുസ്തകം കെ എസ് രതീഷിൽ നിന്നും ഏറ്റു വാങ്ങി പ്രകാശനം നിർവഹിച്ചു. കൊയിലാണ്ടി നാട്ടുകൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബ് കൊയിലാണ്ടി, പ്രസിഡന്റ് എന്‍.ഇ. മുജീബ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി സജീഷ് മലോല്‍, പ്രോഗ്രാം കമ്മറ്റി ചെയര്മാന് മൻസൂർ പള്ളൂർ, അക്ഷരമുറ്റം അഡ്‌മിൻ പ്രമോദ് അത്തോളി, നിതിന്‍ കണ്ടംബേത്ത്, ലതിക അങ്ങേപ്പാട്ട്, ഗിരിപ്രസാദ്, പ്രദീപ് കൊട്ടിയം,ബാസിഹാൻ ശിഹാബ് ,ജ്യോത്സ്ന എന്നിവർ സംസാരിച്ചു. പുസ്തകത്തിന്റെ കവർ പേജ് ഡിസൈനർ പ്രമോദ് അത്തോളിയെ ആദരിച്ചു.