ജിദ്ദ – സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താന്‍ സ്വദേശികളെ സഹായിക്കുന്ന പുതിയ ഏകീകൃത ദേശീയ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം (ജദാറാത്ത്) മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അടുത്ത ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ മാനവശേഷി വികസന നിധി സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ചാണ് പുതിയ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്യുക. മന്ത്രിസഭാ തീരുമാന പ്രകാരമാണ് പുതിയ ഏകീകൃത ദേശീയ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം സ്ഥാപിച്ചിരിക്കുന്നത്.
മാനവമൂലധന നിക്ഷേപത്തെ പിന്തുണക്കുന്ന വിഷന്‍ 2030 ന് അനുസൃതമായി, സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ലഭ്യമായ എല്ലാ തൊഴിലവസരങ്ങളും കണ്ടെത്താനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രയത്‌നം സുഗമമാക്കാനും സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പ്രധാന സഹായിയാകാനും പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നു. തൊഴിലന്വേഷകര്‍ക്കുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ഒരു ഏകീകൃത ഫയലായി പ്രവര്‍ത്തിക്കുകയും ബന്ധപ്പെട്ട വകുപ്പുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമന്വേയിപ്പിക്കുകയും ഉദ്യോഗാര്‍ഥികളെ പൊതു, സ്വകാര്യ മേഖലകളില്‍ ലഭ്യമായ അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.