കയ്റോ – കയ്റോയിലെ അല്മആദിയില് റിംഗ് റോഡില്‍ നിന്ന് കാര്‍ നൈല്‍ നദിയിലേക്ക് പതിച്ച് വധൂവരന്മാര് അടക്കം ഏതാനും പേര് മരണപ്പെട്ടു. സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സ് അധികൃതരും സ്ഥലത്ത് കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി നദിയില്‍ നിന്ന് ദമ്പതികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇവരുടെ കാറും പിന്നീട് പുറത്തെടുത്തു.
കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കയ്റോക്ക് തെക്ക് 600 കിലോമീറ്റര്‍ ദൂരെ നൈല്‍ നദിയുടെ പടിഞ്ഞാറെക്കരയിലെ ഗവര്‍ണറേറ്റായ ഖിനായിലെ ദന്ദറ ഗ്രാമത്തില്‍ വിവാഹ ഘോഷയാത്രക്കിടെ കാര്‍ കനാലിലേക്ക് മറിഞ്ഞ് നവദമ്പതികളും ഫോട്ടോഗ്രാഫറും മരണപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group