റിയാദ്- പ്രശസ്ത ഇന്ത്യന്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ നയിക്കുന്ന സംഗീത നിശ റിയാദ് ദീറാബ് പാര്‍ക്കില്‍ ഈ മാസം 21ന് അരങ്ങേറും. മുപ്പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖ സിനിമ നടന്റെ സാന്നിധ്യവുമുണ്ടാകുമെന്ന് വിഷ്വലൈസ് ഇവന്റ്‌സ് ചെയര്‍മാന്‍ വേലു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ ടിക്കറ്റെടുത്ത് വരുന്നവര്‍ക്ക് നാലു മണിക്ക് തന്നെ പാര്‍ക്കില്‍ പ്രവേശിക്കാനാകും. ആറ് മണിക്കാണ് ഷോ തുടങ്ങുക. രാത്രി 12 മണിക്ക് അവസാനിക്കും. ആറു വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
ജനറല്‍, ബ്ലോന്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ അഞ്ചുഇനം ടിക്കറ്റുകള്‍ riyadh.platinumlist.net. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. റഹ്മാനോടൊപ്പം പ്രമുഖ ഗായകരും സംഗീതജ്ഞരും എത്തുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വിഷ്വലൈസ് ഇവന്റ്‌സ് സിഒഒ നിതിന്‍, നൗഫല്‍ പുവകുര്‍ശി, ധനീഷ് ചന്ദ്രന്‍, താജു അയ്യാരില്‍ എന്നിവര്‍ സംബന്ധിച്ചു.