Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 4
    Breaking:
    • ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; അമ്പലപ്പുഴയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
    • നാടിന്റെ നന്മക്കായി യു.ഡി.എഫിനെ വിജയിപ്പിക്കുക: കോഴിക്കോട് ജില്ലാ കെഎംസിസി
    • സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
    • വയനാട് ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്: ആകെ കിട്ടിയത് 5 കോടി 38 ലക്ഷം രൂപ
    • ബിഗ് ടിക്കറ്റില്‍ 50.5 കോടി രൂപ സമ്മാനം നേടി മലയാളി യുവാവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ എണ്ണക്കിണര്‍ വെള്ളത്തില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കാന്‍ പദ്ധതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2024 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഊര്‍ജ, പെട്രോകെമിക്കല്‍ മേഖലയിലെ ലോകത്തെ മുന്‍നിര സംയോജിത കമ്പനികളില്‍ ഒന്നായ സൗദി അറാംകൊയും കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശക്കു കീഴിലെ സ്റ്റാര്‍ട്ടപ്പ് ആയ സൗദി ലിഥിയം ഇന്‍ഫിനിറ്റി കമ്പനിയും (ലിഹൈടെക്) എണ്ണക്കിണര്‍ വെള്ളത്തില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ സഹകരിക്കുന്നു. സൗദിയില്‍ ഡയറക്ട് ലിഥിയം എക്‌സ്ട്രാക്ഷന്‍ (ഡി.എല്‍.ഇ) സാങ്കേതികവിദ്യ വികസനം ത്വരിതപ്പെടുത്താനാണ് ഇരു കമ്പനികളും സഹകരിക്കുന്നത്. വിഷന്‍ 2030 അനുസരിച്ച് രാജ്യത്ത് ഇലക്ട്രിക് വാഹന സംരംഭങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യമായ ലിഥിയത്തിന്റെ വര്‍ധിച്ചുവരുന്ന ഡിമാന്റിനെ പിന്തുണക്കാന്‍ ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു.

    കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയിലെ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ ലിഥിയം വേര്‍തിരിച്ചെടുക്കല്‍ സാങ്കേതികവിദ്യ വിലയിരുത്തുന്നതിന് ലിഹൈടെക്കിന് സൗദി അറാംകൊ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള വെള്ളം നല്‍കി. മൂല്യനിര്‍ണയ ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം പുതിയ സാങ്കേതികവിദ്യ ഫീല്‍ഡ് സ്റ്റേജിലേക്ക് മാറ്റാനും അതില്‍ നിന്ന് പ്രയോജനം നേടാനുമാണ് പദ്ധതി.
    ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള നൂതന സാങ്കേതികവിദ്യ സൗദി അറേബ്യക്ക് നല്‍കലാണ് ലിഹൈടെക്കിന്റെ ദൗത്യമെന്ന് കമ്പനിയിലെ സ്ട്രാറ്റജി, വാണിജ്യകാര്യ വിഭാഗം മേധാവി ഈഹാബ് അസ്അദ് അബ്ബാസ് പറഞ്ഞു. ഇതിലൂടെ രാജ്യത്തെ ലിഥിയം വിഭവങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ സൗദി അറേബ്യക്ക് കഴിയും. സൗദി അറാംകൊ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എണ്ണപ്പാടങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കന്ന ജലം രാജ്യത്തിന്റെ ലിഥിയം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കുന്ന ഒരു മികച്ച ഉറവിടമാണ്. ഞങ്ങളുടെ പൈലറ്റ് പ്രൊഡക്ഷന്‍ പ്ലാന്റിന്റെ ഫലങ്ങള്‍ പ്രോത്സാഹജനകമാണ്. സൗദി അറാംകൊയുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി ഈ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും സൗദിയിലെ വിവിധ ജലസ്രോതസ്സുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മെച്ചപ്പെടുത്താനുമുള്ള ഞങ്ങളുടെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും ഈഹാബ് അസ്അദ് അബ്ബാസ് പറഞ്ഞു. എണ്ണക്കിണര്‍ ജലത്തില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കാനുള്ള ഈ സഹകരണം സുസ്ഥിര വിഭവസമാഹരണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് പുതിയ ധാതുവ്യവസായത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെ സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; അമ്പലപ്പുഴയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
    04/04/2026
    നാടിന്റെ നന്മക്കായി യു.ഡി.എഫിനെ വിജയിപ്പിക്കുക: കോഴിക്കോട് ജില്ലാ കെഎംസിസി
    04/04/2026
    സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
    04/04/2026
    വയനാട് ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്: ആകെ കിട്ടിയത് 5 കോടി 38 ലക്ഷം രൂപ
    04/04/2026
    ബിഗ് ടിക്കറ്റില്‍ 50.5 കോടി രൂപ സമ്മാനം നേടി മലയാളി യുവാവ്
    04/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.