Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 29
    Breaking:
    • ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    • കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    • സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    • അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    • ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    റിയാദില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കമ്പനിയായ റോശന്‍ ഗ്രൂപ്പ് ദക്ഷിണ, പശ്ചിമ റിയാദില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ രൂപകല്‍പന.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – 2034 ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍ പുതിയ ഐക്കണിക് സ്റ്റേഡിയം ദക്ഷിണ, പശ്ചിമ റിയാദില്‍ നിര്‍മിക്കുന്നു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ കമ്പനിയായ റോശന്‍ ഗ്രൂപ്പ് ആണ് നാലര ലക്ഷത്തിലേറെ ചതരുശ്രമീറ്റര്‍ വിസ്തൃതിയില്‍ 45,000 സീറ്റ് ശേഷിയില്‍ പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. ബഹുമുഖ ഉപയോഗ രൂപകല്‍പന സ്റ്റേഡിയത്തിന്റെ സവിശേഷതയാണ്.

    നിരവധി വ്യാപാര സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും ആതിഥേയ സ്ഥലങ്ങളും സ്റ്റേഡിയത്തില്‍ അടങ്ങിയിരിക്കും. പദ്ധതിയുടെ മധ്യഭാഗത്താണ് കായിക മത്സരങ്ങള്‍ക്കും പരിപാടികള്‍ക്കുമുള്ള പ്രധാന സ്റ്റേഡിയം സ്ഥിതി ചെയ്യുക. തുറന്നതും പരസ്പരബന്ധിതവുമായ രൂപകല്‍പനക്കുള്ളില്‍ സ്റ്റേഡിയത്തിന്റെ വിവിധ സൗകര്യങ്ങളെ തടസ്സമില്ലാത്ത രീതിയില്‍ ബന്ധിപ്പിക്കുന്നു. ദക്ഷിണ, പശ്ചിമ റിയാദിലെ പ്രധാന അടയാളമായി പുതിയ സ്റ്റേഡിയം മാറും. മധ്യസൗദി അറേബ്യയിലെ വാസ്തുവിദ്യാ സവിശേഷതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശത്തിന്റെ ആകാശത്തിന് ഒരു സൗന്ദര്യാത്മക സ്പര്‍ശം നല്‍കുന്നതിന് മുകള്‍ ഭാഗം തിളക്കമുള്ള ക്രിസ്റ്റല്‍ രൂപകല്‍പനയാല്‍ സവിശേഷമാക്കിയിരിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രധാനപ്പെട്ട അന്താരാഷ്ട്ര കായിക മത്സരങ്ങളും മറ്റു വിനോദ, സാംസ്‌കാരിക, സാമൂഹിക പരിപാടികളും സംഘടിപ്പിക്കാന്‍ കഴിയുന്ന നിലക്കാണ് സ്റ്റേഡിയം രൂപകല്‍പന ചെയ്തിരിക്കുന്നത്. സൗരോര്‍ജം പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം സ്റ്റേഡിയം വര്‍ധിപ്പിക്കുന്നു. സ്റ്റേഡിയത്തിന്റെ സമഗ്ര പശ്ചാത്തല സൗകര്യവുമായി സൗരോര്‍ജത്തെ സംയോജിപ്പിച്ചിരിക്കുന്നു. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയുടെ രൂപകല്‍പന വായുസഞ്ചാരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പകല്‍ സമയത്ത് സ്റ്റേഡിയത്തിലേക്കുള്ള സൂര്യപ്രകാശത്തിന്റെ പ്രവേശനം നിയന്ത്രിക്കുന്നതിനൊപ്പം വായുസഞ്ചാരവും ഉറപ്പുവരുത്തുന്നു.

    ദിവസങ്ങള്‍ക്കുള്ളില്‍ റിയാദില്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ സ്റ്റേഡിയവും മൂന്നാമത്തെ വന്‍കിട പദ്ധതിയുമാണിത്. ഉത്തര റിയാദിലെ കിംഗ് സല്‍മാന്‍ സ്റ്റേഡിയവും കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ റിയാദ് ന്യൂ മുറബ്ബ സ്റ്റേഡിയം, ലോക വിസ്മയമായി ഖിദിയയില്‍ കിരീടാവകാശിയുടെ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയം എന്നിവ അടക്കമുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അത്യാധിക സൗകര്യങ്ങളോടെ ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളുമായി സൗദി അറേബ്യ മുന്നോട്ടുപോവുകയാണ്. 2034 വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തിയ സൗദി അറേബ്യയുടെ അന്തിമ ഫയല്‍ കഴിഞ്ഞ ദിവസം പാരീസില്‍ ഫിഫ പ്രസിഡന്റിന് ഔദ്യോഗികമായി കൈമാറിയിരുന്നു.

    ഉത്തര റിയാദില്‍ നിര്‍മിക്കുന്ന കിംഗ് സല്‍മാന്‍ സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നാകും. 2029 നാലാം പാദത്തില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. 96,500 ലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സ്റ്റേഡിയത്തിന് ഹരിത ഭിത്തികളും മേല്‍ക്കൂരയുമുണ്ടാകും. 6,60,000 ചതുരശ്രമീറ്റര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാനുള്ള ഒരുകൂട്ടം സൗകര്യങ്ങളും എല്ലാ പ്രായക്കാര്‍ക്കും ദിവസം മുഴുവന്‍ ലഭ്യമായ വാണിജ്യ കേന്ദ്രങ്ങളും വിനോദ സ്ഥലങ്ങളും സ്റ്റേഡിയത്തില്‍ ഉള്‍പ്പെടുന്നു. ഇത് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി സ്റ്റേഡിയത്തെ മാറ്റും.

    പ്രധാന സ്റ്റേഡിയത്തില്‍ 92,000 സീറ്റുകളാണുണ്ടാവുക. കൂടാതെ 150 സീറ്റുകള്‍ അടങ്ങിയ റോയല്‍ ക്യാബിനും 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളും 300 വി.ഐ.പി സീറ്റുകളും വിശിഷ്ട വ്യക്തികള്‍ക്കുള്ള 2,200 സീറ്റുകളും സ്റ്റേഡിയത്തിലുണ്ടാകും. കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളിലും സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും സുസ്ഥിരമായ കൂളിംഗ് സംവിധാനമുണ്ടാകും. സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം സ്‌ക്രീനുകളാല്‍ ചുറ്റപ്പെട്ടിരിക്കും. സ്റ്റേഡിയത്തിനകത്തെ പൂന്തോട്ടങ്ങള്‍ മറ്റൊരു സവിശേഷതയാകും. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിന്റെ വേറിട്ട കാഴ്ച സമ്മാനിക്കുന്ന നടപ്പാതയുമുണ്ടാകും. ഇത് സന്ദര്‍ശകര്‍ക്ക് അസാധാരണമായ അനുഭവം നല്‍കും.

    വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, പാഡല്‍ കോര്‍ട്ടുകള്‍ തുടങ്ങിയ ഔട്ട്‌ഡോര്‍ കോര്‍ട്ടുകള്‍ക്കു പുറമെ, വിവിധ കായിക വിനോദങ്ങള്‍ പരിശീലിക്കാനുള്ള രണ്ട് റിസര്‍വ് മൈതാനങ്ങള്‍, ആരാധകര്‍ക്കുള്ള അരീനകള്‍, ഇന്‍ഡോര്‍ ജിം, ഒളിംപിക് സ്വിമ്മിംഗ് പൂള്‍, അത്‌ലറ്റിക്‌സ് ട്രാക്ക് എന്നീ അനുബന്ധ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ സ്റ്റേഡിയത്തിനു സമീപമുണ്ടാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    28/05/2025
    കോട്ടയം സ്വദേശിയായ മുപ്പതുകാരൻ ഖത്തറിൽ നിര്യാതനായി
    28/05/2025
    സന്‍ആയിൽ വ്യോമാക്രമണം; അവസാന യെമനിയ വിമാനവും ഇസ്രായേല്‍ തകര്‍ത്തു
    28/05/2025
    അതിസമ്പന്നർ സ്വർണം സിംഗപ്പൂരിലേക്ക് മാറ്റുന്നു; ഇതാണ് കാരണങ്ങൾ
    28/05/2025
    ഹമാസ് നേതാവ് മുഹമ്മദ് അല്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായി നെതന്യാഹു
    28/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version