റിയാദ്– മലപ്പുറം കോഡൂർ സ്വദേശി പരേതനായ അലവി ഊരോത്തോടിയുടെ മകൻ മുഹമ്മദ് അലി (37) ഇന്നലെ രാത്രി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നെഞ്ച് വേദനയേ തുടർന്ന് നാഷണൽ ഗാർഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണ പെട്ടത്.
മരണാനന്തര തുടർ നടപടികളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട് എന്നിവരുടെ നേതൃത്വത്തിൽ ജാഫർ വീമ്പൂർ, ഹാഷിം മൂടാൽ, എന്നിവർ രംഗത്തുണ്ട്.
പിതാവ്: അലവി(പരേതൻ)
മാതാവ്: ജമീല
ഭാര്യ :ജംഷീല
മക്കൾ : ഷൈസ ഫാത്തിമ,ഷെൻസ ഫാത്തിമ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



