മദീന – പ്രവാചക പള്ളിയുടെ ടെറസ്സില്‍ ഒരേ സമയം 90,000 പേര്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യം. ടെറസ്സില്‍ നമസ്‌കാരത്തിന് നീക്കിവെച്ച സ്ഥലത്തിന് 67,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. ടെറസ്സിലേക്ക് കയറാന്‍ മസ്ജിദുന്നബവിയുടെ പ്രവേശന കവാടങ്ങള്‍ക്കു സമീപമായി 24 ഗോവണികളുണ്ട്. ഇതില്‍ ആറെണ്ണം ഇലക്ട്രിക് എസ്‌കലേറ്ററുകളാണ്. തിരക്കേറിയ സമയങ്ങളില്‍ മസ്ജിദുന്നബവിക്കുള്ളില്‍ തിരക്ക് കുറക്കാന്‍ ടെറസ്സില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ സഹായിക്കുന്നു.
ടെറസ്സിലും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളില്‍ ഇഫ്താര്‍ അനുവദിക്കുന്നുണ്ട്. ഇഫ്താര്‍ സമയത്ത് ടെറസ്സ് ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും സുഗന്ധദ്രവ്യങ്ങള്‍ പുകക്കുകയും ചെയ്യുന്നു. ടെറസ്സില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് 5,000 കാര്‍പെറ്റുകള്‍ വിരിച്ചിട്ടുണ്ട്. ഇഫ്താറിനും രാത്രിയിലും ഉപയോഗിക്കുന്നതിന് സംസം ജാറുകളും ടെറസ്സില്‍ സ്ഥാപിക്കുന്നു. ഇവിടെ 20,000 ലേറെ മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ മഗ്‌രിബ്, ഇശാ, തറാവീഹ് നമസ്‌കാര സമയങ്ങളിലാണ് ടെറസ്സ് തുറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group