ജിദ്ദ – കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മേയില്‍ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയില്‍ 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. മേയില്‍ 2,890 കോടി റിയാലിന്റെ എണ്ണയിതര ഉല്പന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 2022 ജൂണ്‍ മാസത്തിനു ശേഷം ആദ്യമായാണ് പെട്രോളിതര കയറ്റുമതി ഇത്രയും ഉയരുന്നത്. 2024 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് മേയില്‍ എണ്ണയിതര കയറ്റുമതി 26.9 ശതമാനം തോതില്‍ വര്‍ധിച്ചു.
മെയ് മാസത്തില്‍ വാണിജ്യ മിച്ചം 12.8 ശതമാനം തോതില്‍ ഉയര്‍ന്ന് 3,450 കോടി റിയാലായി. എണ്ണ കയറ്റുമതിയും എണ്ണ വിലയും ഉയര്‍ന്നത് വാണിജ്യ മിച്ചം ഉയരാന്‍ സഹായിച്ചു. 2022 സെപ്റ്റംബറിനു ശേഷം കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന വാണിജ്യ മിച്ചമാണിത്. ആകെ കയറ്റുമതിയില്‍ എണ്ണ കയറ്റുമതി അനുപാതം 72.4 ശതമാനമായി കുറഞ്ഞു. 2023 മേയില്‍ ഇത് 73 ശതമാനമായിരുന്നു. മേയില്‍ ഇറക്കുമതി 2.6 ശതമാനം തോതില്‍ വര്‍ധിച്ച് 7,020 കോടി റിയാലായി.
മെയ് മാസത്തില്‍ ആകെ കയറ്റുമതി ആറു ശതമാനം തോതില്‍ വര്‍ധിച്ച് 10,480 കോടി റിയാലായി. എണ്ണ കയറ്റുമതി അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു. മേയില്‍ 7,590 കോടി റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മേയില്‍ ശരാശരി എണ്ണ വില 17 ശതമാനം തോതില്‍ ഉയര്‍ന്നു. മേയില്‍ ഒരു ബാരല്‍ എണ്ണക്ക് ശരാശരി 84.7 ഡോളര്‍ തോതിലാണ് ലഭിച്ചത്.