Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ 45 ലക്ഷം പ്രമേഹ രോഗികള്‍; ബോധവല്‍ക്കരണം പരിപാടി സംഘടിപ്പിച്ച് ആരോഗ്യ മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/11/2025 Saudi Arabia Gulf Health 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദിയില്‍ 45 ലക്ഷം പ്രമേഹ രോഗികളുള്ളതായി സൗദി സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖദീജ മന്‍സൂര്‍ അറിയിച്ചു. രാജ്യത്തെ ജനസംഖ്യയില്‍ 18.7 ശതമാനം പ്രമേഹ രോഗികളാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 2045 ആകുമ്പോഴേക്കും രാജ്യത്ത് പ്രമേഹബാധിതരുടെ എണ്ണം 75 ലക്ഷമായി ഉയരുമെന്ന് ആശങ്കയുണ്ട്. വര്‍ധിച്ചുവരുന്ന കണക്കുകള്‍, വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ ബോധവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നതായി ഖദീജ മന്‍സൂര്‍ പറഞ്ഞു. 2045 ആകുമ്പോഴേക്കും ലോകത്ത് പ്രമേഹബാധിതരുടെ എണ്ണം 70 കോടി കവിയുമെന്ന പ്രവചനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പ്രതിരോധത്തിന്റെയും നേരത്തെയുള്ള കണ്ടെത്തലിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്നതിനുള്ള ഒരു സുപ്രധാന അവസരമാണ് ലോക പ്രമേഹ മാസാചരണം നല്‍കുന്നതെന്നും ഖദീജ മന്‍സൂര്‍ വ്യക്തമാക്കി.

    പാന്‍ക്രിയാസ്… നമുക്ക് അവബോധം വളര്‍ത്താം എന്ന ശീര്‍ഷകത്തില്‍ സൗദി സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് തെക്കന്‍ ദമാം കോര്‍ണിഷില്‍ സമാപിക്കും. ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ സര്‍വകലാശാലയുടെയും കിഴക്കന്‍ പ്രവിശ്യാ ആരോഗ്യ മന്ത്രാലയ ശാഖയുടെയും പങ്കാളിത്തത്തോടെ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ), കിംഗ് ഫഹദ് മിലിട്ടറി മെഡിക്കല്‍ കോംപ്ലക്‌സ് എന്നിവയുള്‍പ്പെടെ 15 ലേറെ സര്‍ക്കാര്‍, ആരോഗ്യ സ്ഥാപനങ്ങൾ പങ്കാളികളായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നിലക്ക് ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ സര്‍വകലാശാല ബോധവല്‍ക്കരണ പരിപാടിയില്‍ സജീവമായി പങ്കെടുത്തു. പോഷകാഹാരത്തെ കുറിച്ചും സങ്കീര്‍ണതകള്‍ തടയുന്നതിനെ കുറിച്ചും ബോധവല്‍ക്കരണങ്ങള്‍, പ്രാഥമിക പരിശോധനകള്‍, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഫാമിലി ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ സെന്റര്‍ നല്‍കി.

    ദേശീയ ബോധവല്‍ക്കരണ ശ്രമങ്ങളെ പിന്തുണക്കാനാണ് പ്രമേഹ രോഗ ബോധവല്‍ക്കരണ പരിപാടിയിലെ സര്‍വകലാശാലയുടെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂനിവേഴ്‌സിറ്റി ഫാമിലി ആന്റ് കമ്മ്യൂണിറ്റി മെഡിസിന്‍ സെന്ററിലെ കമ്മ്യൂണിറ്റി റെസ്പോണ്‍സിബിലിറ്റി യൂണിറ്റ് മേധാവി ഡോ. ആദം അല്‍ദുവയാന്‍ പറഞ്ഞു. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും സുസ്ഥിര അവബോധം വളര്‍ത്തിയെടുക്കാനും സമൂഹത്തെ ശാക്തീകരിക്കുന്നതിന് അക്കാദമിക്, മെഡിക്കല്‍ വൈദഗ്ധ്യം നല്‍കാനുള്ള സര്‍വകലാശാലയുടെ പ്രതിബദ്ധത ഡോ. ആദം അല്‍ദുവയാന്‍ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    diabetics Health Ministry of Health Saudi
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version