റിയാദ്- സൗദി വനിതകളില്‍ 32 ശതമാനം പേര്‍ വിവാഹിതരായിട്ടില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. സൗദിയിലെ വിദേശിവനിതകളില്‍ 18 ശതമാനം പേര്‍ വിവാഹിതരല്ല. സൗദി വനിതകളില്‍ 62 ശതമാനം പേരും വിദേശികളില്‍ 79 ശതമാനം പേരും വിവാഹിതരാണ്. ആറുശതമാനം പേര്‍ വിവാഹ മോചിതരും രണ്ട് ശതമാനം പേര്‍ വിധവകളുമാണ്. സൗദിയിലെ വിദേശ വനിതകളില്‍ മൂന്നു ശതമാനം പേരാണ് വിവാഹ മോചിതര്‍. ഒരു ശതമാനം പേര്‍ വിധവകളുമാണ്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിക്‌സിന്റെ 2023ലെ കണക്ക് പ്രകാരമാണിത്.
അവിവാഹിതരായ സൗദി വനിതകളുടെ എണ്ണം വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ടെന്ന് പ്രമുഖ ഫാമിലി കണ്‍സെല്‍ട്ടന്റ് സിയാദ് സലാം പറയുന്നു. മിക്ക വനിതകളും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നതാണ് പ്രധാന കാരണം. ചില കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വിവാഹച്ചെലവ് വര്‍ധന കാരണം പുരുഷന്മാര്‍ വിവാഹത്തിന് മടിക്കുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്ന സ്വഭാവം വനിതകളില്‍ കണ്ടുവരുന്നുണ്ട്. താന്‍ സ്വപ്‌നം കാണുന്ന സവിശേഷതകളുളള അനുയോജ്യനായ ജീവിത പങ്കാളിയെ തിരഞ്ഞ് ആരെയും വിവാഹത്തിന് സ്വീകരിക്കാത്ത സ്വഭാവവും ഒരു കാരണമാണ്. അനുയോജ്യനല്ലാത്ത വ്യക്തിയുമായി വിവാഹത്തിന് തയ്യാറാകാതെ വിവാഹത്തില്‍ നിന്ന് പിന്‍മാറിയവരുമുണ്ട്. ഇതൊക്കെയാണ് വനിതകള്‍ അവിവാഹിതരായിരിക്കാന്‍ കാരണം. അദ്ദേഹം പറഞ്ഞു.
അവിവാഹതകള്‍ ഏറ്റവും കൂടുതലുള്ളത് മദീനയിലാണ്. 38 ശതമാനം. അല്‍ബാഹ 34, അല്‍ഖസീം 32, വടക്കന്‍ അതിര്‍ത്തി പ്രദേശം 31, അസീര്‍ 30, തബൂക്ക് 30, അല്‍ജൗഫ് 28, മക്ക 27, റിയാദ് 27, ജിസാന്‍ 24, കിഴക്കന്‍ പ്രവിശ്യ 23, ഹായില്‍ 27, നജ്‌റാന്‍ 19 എന്നിങ്ങനെയാണ് അവിവാഹിതകളുടെ ശതമാന കണക്ക്.
നജ്‌റാന്‍ 75 ശതമാനം, കിഴക്കന്‍ പ്രവിശ്യ 74, ജിസാന്‍ 71, ഹായില്‍ 69, റിയാദ് 68, തബൂക്ക് 66, വടക്കന്‍ അതിര്‍ത്തി പ്രദേശം 66, മക്ക 65, അസീര്‍ 65, അല്‍ഖസീം 64, അല്‍ജൗഫ് 63, അല്‍ബാഹ 61, മദീന 58 എന്നിങ്ങനെയാണ് വിവാഹിതരായ സൗദി വനിതകളുടെ കണക്ക്. 15 നും 19നും ഇടയില്‍ എട്ട് ശതമാനം വനിതകളാണ് വിവാഹിതരായത്. 20 മുതല്‍ 24 വയസ്സിനുള്ളില്‍ വിവാഹിതരായവര്‍ 37 ശതമാനമാണ്. ഈ പ്രായത്തില്‍ രണ്ട് ശതമാനമാണ് വിവാഹ മോചിതര്‍. 25നും 29നും ഇടയില്‍ പ്രായമുള്ളവരില്‍ 76 ശതമാനം പേരും 30നും 34നും ഇടയില്‍ പ്രായമുള്ളവരില്‍ 89 ശതമാനവും 40 നും 44നും ഇടയില്‍ പ്രായമുള്ളവരില്‍ 81 ശതമാനവും 45നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ 86 ശതമാനവും വിവാഹിതരാണ്. 40നും 49നും ഇടയില്‍ 10 ശതമാനമാണ് വിവാഹമോചന നിരക്ക്. അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group