ദമാം– രണ്ടു സൗദി ഭീകരര്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബോംബുകള്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും സുരക്ഷാ സൈനികരെ കൊലപ്പെടുത്തുകയും ആക്രമിക്കുകയും പോലീസ് സ്റ്റേഷനുകള്‍ക്കു നേരെ നിറയൊഴിക്കുകയും കൊലപാതകം, സൗദി പൗരന്മാരെ തട്ടിക്കൊണ്ടുപോയി വധിക്കല്‍, മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവെക്കല്‍ എന്നിവയില്‍ പങ്കുള്ള ഭീകരരെ ഒളിച്ചുകഴിയാന്‍ സഹായിക്കുകയും ചെയ്ത മുസ്തഫ ബിന്‍ അലി ബിന്‍ സ്വാലിഹ് അല്‍സുബൈതി, അലി ബിന്‍ ഹസന്‍ അലി അല്‍സുബൈതി എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



