റിയാദ് – രണ്ടംഗ പിടിച്ചുപറി സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗരിയില ജനവാസ കേന്ദ്രത്തില്‍ വെച്ച് സംഘം മറ്റൊരാളെ തടഞ്ഞുനിര്‍ത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



