ജിദ്ദ- ഫലസ്തീന്‍ സ്ട്രീറ്റില്‍ ഫഖീഹ് ആശുപത്രിക്ക് തെക്ക് ഭാഗത്തെ സ്ട്രീറ്റില്‍ 19 അനധികൃത സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കിയതായി ജിദ്ദ നഗരസഭ അറിയിച്ചു. പ്രധാന തെരുവിന്റെ ചില ഭാഗങ്ങളില്‍ കടകള്‍ കയ്യേറിയതിനാല്‍ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതേതുടര്‍ന്നാണ് നഗരസഭയുടെ നടപടി.
1600 ചതുരശ്രമീറ്റര്‍ പരിധിയിലാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. പൊതുഭൂമി കയ്യേറ്റം ചെയ്ത് നടത്തുന്ന നിര്‍മാണം അനുവദിക്കില്ലെന്ന് നഗരസഭ വ്യക്തമാക്കി. ഫലസ്തീന്‍ സ്ട്രീറ്റിലെ ബില്‍ഡിംഗ് പെര്‍മിറ്റുകളില്ലാത്ത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. നിശ്ചിത സമയത്തിനകം കടകള്‍ ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സമയപരിധി അവസാനിച്ചതിന് ശേഷമാണ് പൊളിച്ചുനീക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group