ജിദ്ദ: കഴിഞ്ഞ വര്‍ഷം അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 1,708 പേരെ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറസ്റ്റ് ചെയ്തു. ജനുവരിയില്‍ 149, ഫെബ്രുവരിയില്‍ 126, മാര്‍ച്ചില്‍ 146, ഏപ്രിലില്‍ 166, മേയില്‍ 112, ജൂണില്‍ 155, ജൂലൈയില്‍ 149, ഓഗസ്റ്റില്‍ 139, സെപ്റ്റംബറില്‍ 136, ഒക്‌ടോബറില്‍ 121, നവംബറില്‍ 164, ഡിസംബറില്‍ 145ഉം പേരെയാണ് അറസ്റ്റ് ചെയ്തത്.
അഴിമതിയും അധികാര ദുര്‍വിനിയോഗവും കൈക്കൂലിയും വ്യാജ രേഖാ കെട്ടിച്ചമക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട് 2024ൽ നാലായിരം പേരെയാണ് ആകെ ചോദ്യം ചെയ്തത്. ഇവരിൽ പ്രതികളാണെന്ന് തെളിഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്.
അഴിമതിയും അധികാര ദുര്‍വിനിയോഗവും കൈക്കൂലിയും മറ്റും സംശയിച്ച് കഴിഞ്ഞ വർഷം 36,937 ഇടങ്ങളിലാണ് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി പരിശോധനകൾ നടത്തിയത്.