മക്ക – വിശുദ്ധ റമദാനില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് 16.8 ലക്ഷത്തിലേറ തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യം നല്‍കുന്ന സേവനങ്ങളുടെയും സൗകര്യങ്ങളുടെയും ഫലമായി ഉംറക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യകതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി കര്‍മ്മങ്ങള്‍ എളുപ്പത്തിലും ശാന്തമായും നിര്‍വഹിക്കാന്‍ തീര്‍ഥാടകരെ ഇത് പ്രാപ്തമാക്കി. റമദാനില്‍ മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ 155 രാജ്യങ്ങളില്‍ നിന്നുള്ള 11 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ബുക്ക് ചെയ്തു. ഡിജിറ്റല്‍ സേവനങ്ങളുടെ വ്യാപകമായ ഉപയോഗവും അവയുടെ പ്രവേശനക്ഷമതയും റൗദ ശരീഫ് സിയാറത്ത് വ്യവസ്ഥാപിതമാക്കാനുള്ള ലളിതവും സംഘടിതവുമായ നടപടിക്രമങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



