Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ഐ.സി.എഫ്- ആർ.എസ്‌.സി വളണ്ടിയർ കോർ മിന ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു
    • സൗദിയിൽ ഇനി ‘പറക്കും’ ടാക്സികൾ; അമേരിക്കൻ കമ്പനിയുമായി 375 കോടി റിയാൽ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    • മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    • ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    • തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ലൂസിഡ് കമ്പനിക്ക് പി.ഐ.എഫില്‍ നിന്ന് 150 കോടി ഡോളര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/08/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ലൂസിഡ് ഗ്രൂപ്പിന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് 150 കോടി ഡോളര്‍ കൂടി ലഭിക്കുമെന്ന് യു.എസ് കമ്പനി അറിയിച്ചു. ലൂസിഡ് ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരിയുടമകളാണ് പി.ഐ.എഫ്. പുതിയ മോഡല്‍ കാറുകള്‍ പുറത്തിറക്കാന്‍ ലൂസിഡിന് പദ്ധതിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി കമ്പനിയില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 150 കോടി ഡോളര്‍ കൂടി മുതല്‍ മുടക്കുന്നത്.
    ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഗ്രാവിറ്റി എസ്.യു.വിയുടെ നിര്‍മാണത്തിന് തൊട്ടുമുമ്പാണ് ലൂസിഡില്‍ പി.ഐ.എഫ് പുതിയ നിക്ഷേപം നടത്തുന്നത്. 2025 നാലാം പാദം വരെ ലൂസിഡ് ഗ്രൂപ്പിന് ആവശ്യമായ പണം ലഭ്യമാക്കാന്‍ പി.ഐ.എഫിന്റെ പുതിയ നിക്ഷേപം സഹായിക്കും. ലൂസിഡ് ഗ്രൂപ്പിന്റെ 75 കോടി ഡോളര്‍ മൂല്യമുള്ള കണ്‍വെര്‍ട്ടബിള്‍ ഷെയറുകള്‍ വാങ്ങാനും വായ്പയായി സമാനമായ തുക നല്‍കാനും പി.ഐ.എഫിനു കീഴിലെ അയാര്‍ അല്‍സാലിസ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തീരുമാനിച്ചിട്ടുണ്ട്.

    രണ്ടാം പാദത്തില്‍ നിരീക്ഷകര്‍ കണക്കാക്കിയതിനെക്കാള്‍ 33 ശതമാനം ഉയര്‍ന്ന വരുമാനം കൈവരിക്കാന്‍ ലൂസിഡ് ഗ്രൂപ്പിന് സാധിച്ചു. രണ്ടാം പാദത്തില്‍ കമ്പനി വരുമാനം 20 കോടിയിലേറെ ഡോളറായി ഉയര്‍ന്നു. വിലകുറച്ചത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആഡംബര ഇലക്ട്രിക് സെഡാനുകളുടെ വില്‍പന വര്‍ധിപ്പിക്കാന്‍ സഹായിച്ചു. രണ്ടാം പാദത്തില്‍ 2,394 കാറുകള്‍ ലൂസിഡ് കൈമാറി. മൂന്നു മാസത്തിനിടെ 1,999 കാറുകള്‍ ലൂസിഡ് കൈമാറുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ലൂസിഡ് ഇലക്ട്രിക് കാര്‍ ഫാക്ടറിയില്‍ വൈകാതെ ചില മോഡലുകള്‍ പൂര്‍ണമായും നിര്‍മിക്കുമെന്ന് ലൂസിഡ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫിറാസ് കാന്‍ഡല്‍ഫ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. സൗദി പ്ലാന്റിലെ രണ്ടാം ഘട്ട ഉല്‍പാദനത്തെ കുറിച്ച് വൈകാതെ പര്യപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ ചില മോഡലുകള്‍ പൂര്‍ണമായും സൗദി പ്ലാന്റില്‍ നിര്‍മിക്കും. ആദ്യ ഘട്ടത്തില്‍ സൗദി പ്ലാന്റില്‍ അസംബ്ലി മാത്രമാണ് നടക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 5,000 കാറുകള്‍ അസംബ്ലി ചെയ്യാനുള്ള ശേഷിയാണ് റാബിഗ് പ്ലാന്റിനുള്ളതെന്നും ഫിറാസ് കാന്‍ഡല്‍ഫ്റ്റ് പറഞ്ഞു.
    ലൂസിഡ് ഇലക്ട്രിക് കാറുകള്‍ റിയാദില്‍ പട്രോളിംഗിന് ഉപയോഗിക്കാനുള്ള പദ്ധതി നേരത്തെ സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. റിയാദില്‍ വേള്‍ഡ് ഡിഫന്‍സ് ഷോയില്‍ അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച ലൂസിഡ് പട്രോള്‍ പോലീസ് വാഹനം ആഭ്യന്തര മന്ത്രാലയം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തില്‍ ലൂസിഡിന്റെ 100 ഇലക്ട്രിക് കാറുകള്‍ പട്രോള്‍ പോലീസ് വാഹനങ്ങളായി ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

    സൗദിയില്‍ പുതിയ മോഡല്‍ ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി അവതരിപ്പിക്കാന്‍ ലൂസിഡ് കമ്പനി ആലോചിക്കുന്നുണ്ട്. ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി മോഡല്‍ അടുത്തിടെ അമേരിക്കന്‍ വിപണിയില്‍ ലൂസിഡ് പുറത്തിറക്കിയിരുന്നു. ഒറ്റ ചാര്‍ജിംഗില്‍ 650 കിലോമീറ്ററിലേറെ ദൂരം ലഭിക്കുന്ന രണ്ടു ഇലക്ട്രിക് എന്‍ജിനുകളും മൊത്തം 1,080 കുതിരശക്തിയുമുള്ള മീഡിയം ക്ലാസ്, മൊത്തം 1,300 കുതിരശക്തിയുള്ള മൂന്നു ഇലക്ട്രിക് എന്‍ജിനുകളുള്ള സൂപ്പര്‍ ക്ലാസ് എന്നിവ അടക്കം വ്യത്യസ്ത വിഭാഗങ്ങളില്‍ ലൂസിഡ് ഫോര്‍വീല്‍ ഗ്രാവിറ്റി എസ്.യു.വി ലഭ്യമാണ്.

    കഴിഞ്ഞ സെപ്റ്റംബറിലാണ് റാബിഗില്‍ ലൂസിഡ് കാര്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്. സൗദിയിലെ ആദ്യ ഇലക്ട്രിക് കാര്‍ ഫാക്ടറിയാണ് റാബിഗ് ലൂസിഡ് കാര്‍ പ്ലാന്റ്. അമേരിക്കക്ക് പുറത്ത് ലൂസിഡ് കമ്പനി സ്ഥാപിക്കുന്ന ആദ്യ ഫാക്ടറിയാണ് സൗദിയിലെത്. പ്രതിവര്‍ഷം 1,55,000 കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ ഇവിടെ കാറുകള്‍ അസംബ്ലി ചെയ്ത് നിര്‍മിക്കുക മാത്രമാണ് ചെയ്യുന്നത്. നേരത്തെ തയാറാക്കിയ സമയക്രമത്തെക്കാള്‍ കൂടിയ വേഗത്തിലാണ് ഫാക്ടറിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുതെന്ന് ലൂസിഡ് കമ്പനി വൈസ് പ്രസിഡന്റും എം.ഡിയുമായ ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഐ.സി.എഫ്- ആർ.എസ്‌.സി വളണ്ടിയർ കോർ മിന ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു
    06/06/2025
    സൗദിയിൽ ഇനി ‘പറക്കും’ ടാക്സികൾ; അമേരിക്കൻ കമ്പനിയുമായി 375 കോടി റിയാൽ കരാറിൽ ഒപ്പുവച്ച് അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പ്
    06/06/2025
    മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    06/06/2025
    ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    06/06/2025
    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version