മക്ക – ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് മക്കയില്‍ 1,300 ലേറെ സ്ഥാപനങ്ങള്‍ നഗരസഭ അടപ്പിച്ചു. നവംബര്‍ 8 മുതല്‍ 25 വരെയുള്ള കാലയളവില്‍, മക്ക കറക്റ്റ്‌സ് എന്ന പേരിലുള്ള സമഗ്ര ഫീല്‍ഡ് കാമ്പെയ്നിലൂടെയാണ് 783 വര്‍ക്ക്ഷോപ്പുകളും 530 വെയര്‍ഹൗസുകളും അടപ്പിച്ചത്. ഇക്കാലയളവില്‍ കാമ്പെയ്‌നിന്റെ ഭാഗമായി വിവിധ ഡിസ്ട്രിക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധനകളും നടത്തി. ആരോഗ്യ വ്യവസ്ഥള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 1,544 റെസ്റ്റോറന്റുകളും 1,411 മിനിമാര്‍ക്കറ്റുകളും 1,203 ഫുഡ് ട്രക്കുകളും കാമ്പെയ്നിന്റെ ഭാഗമായി സന്ദര്‍ശിച്ചു. നിയമ ലംഘനങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് 232 സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കി. ഇക്കാലയളവില്‍ പൊതുവിപണികളിലെ 343 സ്റ്റാളുകളിലും പരിശോധനകള്‍ നടത്തി.
വാണിജ്യ, സേവന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അനുസരണ നിലവാരം ഉയര്‍ത്താനും നിയമങ്ങള്‍ ലംഘിക്കുന്നതോ പൊതു സുരക്ഷക്ക് ഭീഷണിയാകുന്നതോ ആയ നിയമ ലംഘനങ്ങള്‍ തടയാനുമുള്ള നിരന്തരമായ പദ്ധതികളുടെ ഭാഗമാണ് ഈ പരിശോധനകളെന്ന് നഗരസഭ വ്യക്തമാക്കി. സുരക്ഷിതവും വ്യവസ്ഥാപിതവുമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കാനും നഗരത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത നിലവാരം കൈവരിക്കാനുമായി എല്ലാ ഡിസ്ട്രിക്ടുകളും മാര്‍ക്കറ്റുകളും ജോലിസ്ഥലങ്ങളും ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിൽ മക്ക കറക്റ്റ്‌സ് കാമ്പെയ്ന്‍ പ്രവര്‍ത്തനം തുടരുമെന്നും നഗരസഭ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



