സകാക്ക – ജോര്‍ദാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. 34 തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഉത്തര സൗദിയിലെ അല്‍ജൗഫ് പ്രവിശ്യയില്‍ പെട്ട മൈഖൂഅ് മര്‍കസിലാണ് അപകടത്തില്‍ പെട്ടത്.


റെഡ് ക്രസന്റ് സംഘങ്ങളും സുരക്ഷാ വകുപ്പുകളും രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



