Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 15
    Breaking:
    • ടി 20 ലോകകപ്പ്; അടിച്ചൊതുക്കി ഇഷാൻ, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
    • കാൽനൂറ്റാണ്ടിന്റെ കരുതലുമായി മലപ്പുറം ജില്ലാ കെ.എം.സി.സി; ‘കുടുംബ സുരക്ഷാ പദ്ധതി 2026’ ലോഞ്ച് ചെയ്തു
    • ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • 2025 ല്‍ ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചു
    • സ്നേഹം പകരാൻ അവർ കടൽ കടന്നെത്തി; 15 പ്രവാസികൾക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    2025 ല്‍ ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/02/2026 Saudi Arabia Gulf Haj 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ അവലോകനം ചെയ്യുന്ന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് നുസുക് മസാര്‍ പ്ലാറ്റ്ഫോം വഴി 172 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മന്ത്രാലയം 1.24 കോടിയിലേറെ ഉംറ വിസകള്‍ അനുവദിച്ചതായി വെളിപ്പെടുത്തിയത്. 2025 ല്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയായി. സേവനങ്ങളിലുള്ള തീര്‍ഥാടക സംതൃപ്തി 94 ശതമാനത്തില്‍ എത്തി. ഉംറ സീസണിലെ സേവന ഗുണനിലവാര സൂചിക 92 ശതമാനം കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണില്‍ തീര്‍ഥാടകരുടെ മൊത്തത്തിലുള്ള സംതൃപ്തി സൂചിക 91 ശതമാനമായി ഉയര്‍ന്നു. 2022 ല്‍ ഇത് 74 ശതമാനമായിരുന്നു. ഹജ് സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാര സൂചിക 92 ശതമാനം കവിഞ്ഞു. തീര്‍ഥാടകരുടെ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കിയ പ്രവര്‍ത്തനപരവും സംഘടനാപരവുമായ പദ്ധതികളുടെ വിജയം ഇത് പ്രതിഫലിപ്പിക്കുന്നു.

    നുസുക് ആപ്ലിക്കേഷന്റെ ഉപയോക്താക്കളുടെ എണ്ണം നാലു കോടിയിൽ കൂടുതലാണ്. ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ സൗദിയിലെ ഏറ്റവും വലിയ ആപ്ലിക്കേഷന്‍ ആയി ഇത് മാറി. കഴിഞ്ഞ ഹജ് സീസണില്‍ 16 ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് നുസുക് കാര്‍ഡ് സേവനം നല്‍കി. നുസുക് കാര്‍ഡുകള്‍ 50 ലക്ഷത്തിലധികം റീഡുകളും രേഖപ്പെടുത്തി. ഇത് മെച്ചപ്പെട്ട ആള്‍ക്കൂട്ട മാനേജ്‌മെന്റിനും കാര്യക്ഷമമായ സേവനങ്ങള്‍ക്കും സഹായിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാനുഷിക, സാമൂഹിക മേഖലകളില്‍ ഹാപ്പിനസ് ടീം 3,000 ലധികം ഫീല്‍ഡ് സംരംഭങ്ങള്‍ നടപ്പാക്കി. ഇത് ഏകദേശം 3,50,000 തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്തു. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും 300 ലേറെ സേവന കേന്ദ്രങ്ങള്‍ വഴി നുസുക് ഇനായ കേന്ദ്രങ്ങള്‍ തീര്‍ഥാടകര്‍ വഴിതെറ്റിപ്പോകുന്ന കേസുകള്‍ 68 ശതമാനം തോതില്‍ കുറക്കാന്‍ സഹായിച്ചു. 8,400 ലേറെ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തി ഏകദേശം 2,70,000 തീര്‍ഥാടകരുടെ അനുഭവം വര്‍ധിപ്പിച്ചു.

    കഴിഞ്ഞ ഹജ് സീസണില്‍ തീര്‍ഥാടക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി 3,19,000 ലേറെ സ്ലോട്ടുകള്‍ അടങ്ങിയ സമഗ്ര പരിശീലന പരിപാടികളും രാജ്യത്ത് എത്തുന്നതിനു മുമ്പ് തീര്‍ഥാടകരുടെ തയ്യാറെടുപ്പും അവബോധവും വര്‍ധിപ്പിക്കാനായി 30 രാജ്യങ്ങളില്‍ 12 ഭാഷകളില്‍ തീര്‍ഥാടകര്‍ക്കായി പത്തു ലക്ഷത്തിലേറെ പരിശീലന സ്ലോട്ടുകളും മന്ത്രാലയം നടപ്പാക്കിയിരുന്നു. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലും പ്രവര്‍ത്തന കാര്യക്ഷമത ശക്തമാക്കുന്നതിലും തീര്‍ഥാടകരുടെ ആത്മീയ യാത്രയുടെ ഓരോ ഘട്ടത്തിലും അനുഭവം ഉയര്‍ത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംയോജിത ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്.

    അഞ്ചാമത് ഹജ് കോണ്‍ഫറന്‍സിനിടെ കരാര്‍ ആക്‌സിലറേറ്ററിന്റെ പിന്തുണയോടെ, അന്തിമ സമയപരിധിക്ക് 40 ദിവസത്തില്‍ കൂടുതല്‍ മുമ്പ് പത്തു ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ക്കുള്ള ക്യാമ്പുകള്‍ക്കുള്ള ബുക്കിംഗുകള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി. നേരത്തെയുള്ള ഓര്‍ഗനൈസേഷനും സമഗ്രമായ സേവനങ്ങളും ഉറപ്പാക്കുന്നതിന് 77 ഹജ് മിഷനുകളുമായി വര്‍ഷത്തില്‍ രണ്ടു തവണ കരാറുകളില്‍ ഒപ്പുവെച്ചു.
    135 പേജുകളില്‍ കൂടുതലുള്ള, 14 ഭാഷകളിലായി 20 കിറ്റുകള്‍ ഉള്‍പ്പെടുന്ന ബോധവല്‍ക്കരണ കിറ്റ് സംരംഭം നടപ്പാക്കിക്കൊണ്ട് മന്ത്രാലയം മാധ്യമ, ബോധവല്‍ക്കരണ ശ്രമങ്ങള്‍ ശക്തിപ്പെടുത്തി. സാംസ്‌കാരികവും പെരുമാറ്റപരവുമായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് തീര്‍ഥാടകരുടെ അവബോധം വര്‍ധിപ്പിക്കാനായി വിദേശത്തു നിന്നുള്ള ഏകദേശം 94 ശതമാനം തീര്‍ഥാടകരെ ലക്ഷ്യമിട്ടാണ് വ്യത്യസ്ത ഭാഷകളില്‍ ബോധവല്‍ക്കരണ കിറ്റുകള്‍ പുറത്തിറക്കിയതെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj and umrah Ministry of Hajj and Umrah Saudi
    Latest News
    ടി 20 ലോകകപ്പ്; അടിച്ചൊതുക്കി ഇഷാൻ, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
    15/02/2026
    കാൽനൂറ്റാണ്ടിന്റെ കരുതലുമായി മലപ്പുറം ജില്ലാ കെ.എം.സി.സി; ‘കുടുംബ സുരക്ഷാ പദ്ധതി 2026’ ലോഞ്ച് ചെയ്തു
    15/02/2026
    ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    15/02/2026
    2025 ല്‍ ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചു
    15/02/2026
    സ്നേഹം പകരാൻ അവർ കടൽ കടന്നെത്തി; 15 പ്രവാസികൾക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”
    15/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.